ചാത്തന്നൂർ ∙ ദേശീയപാതയിലെ റോഡുകളുടെ തകർച്ചയെ തുടർന്ന് ഇത്തിക്കരയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും യാതൊരുവിധ നടപടികളും ഉണ്ടാകാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
ശനിയാഴ്ച രാവിലെ പത്തരയോടെ ആരംഭിച്ച ഗതാഗത സ്തംഭനം രാത്രി വൈകിയും തുടർന്നു. മൈലക്കാട് മുതൽ ചാത്തന്നൂർ തിരുമുക്ക് വരെയാണ് വാഹനങ്ങൾ കിലോമീറ്ററുകളോളം നിരനിരയായി കിടന്നത്.
തോരാതെ പെയ്യുന്ന മഴയെ തുടർന്ന് പൊലീസുകാർ ഏറെ പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. എന്നാൽ മണിക്കൂറുകളോളം നീണ്ട
കുരുക്കിൽ ആംബുലൻസുകൾ ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങൾ പോലും വഴിയിൽ കുടുങ്ങി. നിലവിലെ സ്ഥിതിക്ക് മാറ്റമുണ്ടായില്ലെങ്കിൽ വരുന്ന ഓണക്കാലത്തെ തിരക്ക് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുമെന്നാണ് ആശങ്ക.
ഇത്തിക്കര വളവ് മുതൽ ഇത്തിക്കര പള്ളിക്ക് സമീപം വരെയുള്ള ഭാഗത്തെ റോഡുകൾ പൂർണ്ണമായും തകർന്ന നിലയിലാണ്. ശക്തമായ മഴയിൽ വലിയ കുഴികൾ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത് വാഹനയാത്രക്കാരെയും ഇരുചക്ര വാഹനങ്ങളെയും ഒരുപോലെ വലയ്ക്കുന്നുണ്ട്.
കൂടാതെ, ഇത്തിക്കര പാലത്തോടു ചേർന്ന് ദേശീയപാതയുടെ ഒരു ഭാഗം ആറ്റിലേക്ക് ഇടിഞ്ഞു താഴ്ന്നിരിക്കുകയാണ്. കാലവർഷം ആരംഭിച്ച ഘട്ടത്തിലാണ് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞത്.
അപകടാവസ്ഥ ഒഴിവാക്കാൻ ഇവിടെ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചെങ്കിലും റോഡിന്റെ വീതി ഗണ്യമായി കുറഞ്ഞു. പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾക്ക് ശേഷം പാലത്തിലെ നടപ്പാതയിൽ പൊളിച്ചിട്ട
കോൺക്രീറ്റ് സ്ലാബുകൾ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ലാത്തതും വലിയ യാത്രാപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

