തിരുവനന്തപുരം: പിതാവിൻ്റെ ദേഹത്തേക്ക് ബൈക്കിൽ പോയവർ ചെളി വെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്ത യുവാവിന് നേരെ ക്രൂരമായ കയ്യേറ്റം. തിരുവനന്തപുരം വർക്കലയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്.
ശിവഗിരി സ്വദേശിയായ രാഹുൽ ആണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ രജിസ്റ്റർ ചെയ്ത് അന്വേഷണ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു ഈ അക്രമണ സംഭവം അരങ്ങേറിയത്. മീൻപിടിത്തം പൂർത്തിയാക്കി പിതാവിനോടൊപ്പം മടങ്ങിപ്പോകുന്ന വഴിയാണ് രാഹുലിന്റെ ദേഹത്തേക്ക് ഈ വഴി കടന്നുപോയ ബൈക്ക് യാത്രികർ ചെളി വെള്ളം തെറിപ്പിച്ചത്.
ഇത് രാഹുൽ തടയുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കുതർക്കം രൂക്ഷമാകുകയും തുടർന്ന് രണ്ടംഗ സംഘം ക്രൂരമായി മർദിക്കുകയുമായിരുന്നു എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. തന്നെ അസഭ്യം പറയുകയും മുഖത്ത് ഇടിക്കുകയും ചെയ്തതായി രാഹുൽ വെളിപ്പെടുത്തി.
തുടർന്ന് ഇവർ തിരികെ പോയി സുഹൃത്തുക്കളുമായെത്തി കമ്പുകൊണ്ട് തൻ്റെ തലയ്ക്കടിച്ചുവെന്നും സ്കൂട്ടർ കാലിൽ കയറ്റി പരിക്കേൽപ്പിച്ചുവെന്നും രാഹുൽ മാധ്യമങ്ങളോട് വ്യക്തമാക്കി. അക്രമത്തിൽ രാഹുലിൻ്റെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്.
വർക്കല താലൂക്ക് ആശുപത്രിയിൽ എത്തി പ്രാഥമിക ചികിത്സ തേടിയ ശേഷമാണ് രാഹുൽ നേരിട്ട് പൊലീസിനെ സമീപിച്ച് പരാതി നൽകിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയാണെന്നും പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും വർക്കല പൊലീസ് ഔദ്യോഗികമായി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

