കൊല്ലം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അശ്ലീല പ്രകടനങ്ങളും അസഭ്യവർഷവും നടത്തിവന്ന പ്രതി പിടിയിൽ. ചിറക്കര കുളത്തൂർക്കോണം ചരിവുള്ള പുത്തൻവീട്ടിൽ അനൂപ് (40) ആണ് പാരിപ്പള്ളി പൊലീസ് സ്റ്റേഷന്റെ പിടിയിലായത്.
കല്ലുവാതുക്കൽ–നടയ്ക്കൽ ഭാഗത്തുള്ള ഒരു കോച്ചിംഗ് സെന്ററിന് സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇയാൾ. ചാത്തന്നൂർ, പാരിപ്പള്ളി മേഖലകളിൽ ബൈക്കിലെത്തി സ്ത്രീകൾ നിൽക്കുന്ന കടകൾക്ക് സമീപം അഭ്യാസപ്രകടനങ്ങൾ നടത്തുന്നതും അസ്വസ്ഥത സൃഷ്ടിക്കുന്ന രീതിയിൽ പെരുമാറുന്നതുമായിരുന്നു ഇയാളുടെ പതിവ് രീതി.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയും സമാനമായ രീതിയിൽ ഇയാൾ ശല്യം തുടർന്നിരുന്നു. ഇതിനെത്തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പാരിപ്പള്ളി പൊലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്.
സമാനമായ കുറ്റകൃത്യങ്ങൾക്ക് ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. കൂടാതെ, സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് പാരിപ്പള്ളി പൊലീസും നേരത്തെ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
പാരിപ്പള്ളി എസ്.എച്ച്.ഒ ആശ വി. രേഖയുടെ നേതൃത്വത്തിൽ എസ്.ഐ മനു, സി.പി.ഒമാരായ നൗഫൽ, സബിത്ത്, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

