രാജ്യത്ത് പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജന പദ്ധതിയുടെ ഭാഗമായി പുരപ്പുറ സൗരോർജ സംവിധാനം ഒരുക്കിയ വീടുകളുടെ എണ്ണം 60 ലക്ഷം പിന്നിട്ടു. കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ആകെ 60.74 ലക്ഷം വീടുകളിലാണ് ഇപ്പോൾ പുരപ്പുറ സോളർ ഉള്ളത്.
പദ്ധതിയുടെ ആകെ സ്ഥാപിതശേഷി 17,915.31 മെഗാവാട്ട് ആയി ഉയർന്നിട്ടുണ്ട്. 2027 മാർച്ച് മാസത്തിനുള്ളിൽ രാജ്യത്തുടനീളം ഒരുകോടി വീടുകളിൽ പുരപ്പുറ സോളർ സ്ഥാപിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
നിലവിൽ എണ്ണ്യം 60 ലക്ഷം കടന്നതോടെ നിശ്ചയിച്ച ലക്ഷ്യത്തിന്റെ 60 ശതമാനവും ഇതിനോടകം കൈവരിക്കാൻ സാധിച്ചു. 2024 ഫെബ്രുവരിയിലാണ് ഈ ദേശീയ പദ്ധതിക്ക് തുടക്കക്കക്കമിട്ടത്.
പദ്ധതിക്കായി കേന്ദ്ര സർക്കാർ ആകെ 75,021 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ആദ്യ ഒരു ലക്ഷം ഉപഭോക്താക്കളെ ഈ പദ്ധതിയിലേക്ക് ആകർഷിക്കാൻ 118 ദിവസങ്ങൾ ആവശ്യമായി വന്നിരുന്നു.
എന്നാൽ നിലവിലെ സ്ഥിതിയനുസരിച്ച് ഓരോ 6 ദിവസത്തിനുള്ളിലും ഒരു ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കൾ പദ്ധതിയുടെ ഭാഗമാകുന്നുണ്ട്. സോളർ നിർമ്മാണം, അനുബന്ധ സ്ഥാപനങ്ങൾ, പരിപാലനം തുടങ്ങിയ വിവിധ മേഖലകളിലായി നേരിട്ടും അല്ലാതെയും ഏകദേശം 17 ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.
സബ്സിഡിയുടെ ആനുകൂല്യങ്ങൾക്ക് പുറമെ സാധാരണക്കാരുടെ വൈദ്യുതി ബില്ലുകളിൽ വലിയ രീതിയിലുള്ള കുറവ് വരുത്താൻ പിഎം സൂര്യഘർ പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. ആകെ സോളർ സ്ഥാപിച്ച 60 ലക്ഷം വീടുകളിൽ 20.7 ലക്ഷം വീടുകളിലും നിലവിൽ വൈദ്യുതി ബിൽ തുക പൂജ്യമാണ്.
രാജ്യത്ത് പിഎം സൂര്യഘർ പദ്ധതി പ്രകാരം പുരപ്പുറ സോളർ സ്ഥാപിച്ചതിൽ കേരളം നാലാം സ്ഥാനത്താണ് നിലനിൽക്കുന്നത്. സംസ്ഥാനത്ത് 3.77 ലക്ഷം വീടുകളിലായി 1432.77 മെഗാവാട്ട് സ്ഥാപിതശേഷിയാണ് കൈവരിച്ചിട്ടുള്ളത്.
കേരളത്തേക്കാൾ മുന്നിലുള്ളത് ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ്. അതേസമയം, രാജ്യത്ത് സോളർ രംഗത്ത് പ്രമുഖരായ ടാറ്റ പവറിന്റെ പുരപ്പുറ സോളർ ബിസിനസിൽ ഏറ്റവുമധികം പങ്കുവഹിച്ച പ്രധാന സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.
2026-27 സാമ്പത്തിക വർഷത്തിലെ ആദ്യ ആറുമാസത്തിനുള്ളിൽ രാജ്യത്തുടനീളം 1.68 ലക്ഷം വീടുകളിലാണ് കമ്പനി സൗരോർജ സംവിധാനങ്ങൾ സ്ഥാപിച്ചത്. ഇതിൽ 44,014 എണ്ണവുമായി ഉത്തർപ്രദേശും 22,165 എണ്ണവുമായി മഹാരാഷ്ട്ര രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ, രാജസ്ഥാനിൽ 21,275 വീടുകളിലും കേരളത്തിൽ 15,477 വീടുകളിലും ഈ കാലയളവിൽ പുരപ്പുറ സോളർ സ്ഥാപിക്കാൻ സാധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

