പോലീസിന്റെ ഊർജിത അന്വേഷണത്തിനിടെ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി മലപ്പുറം ജില്ലയിലെ എടപ്പാളിൽ എത്തിയതായി റിപ്പോർട്ട്. എടപ്പാളിലെ ഒരു സ്വകാര്യ ആയുർവേദ ആശുപത്രിയിലാണ് ഇയാൾ എത്തിയത്.
ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അർജുൻ ആയങ്കിയോടൊപ്പം എടപ്പാൾ വട്ടംകുളം സ്വദേശികളായ നാല് പേർ ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇവരെല്ലാം ഉൾപ്പെടെയുള്ള അഞ്ച് പേരെ ശനിയാഴ്ച പുലർച്ചെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.
അബൂബക്കർ സിദ്ദീഖ്, ഫൈസൽ, നൗഫൽ, അഷ്കർ എന്നിവരാണ് കസ്റ്റഡിയിലായ വട്ടംകുളം സ്വദേശികൾ. പിന്നീട് ഇവരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായാണ് വിവരം.
സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ഇവർക്ക് അർജുൻ ആയങ്കിയുമായി ബന്ധമുണ്ടായിരുന്നത്. ഇവർ പങ്കുവെച്ച സമൂഹിക മാധ്യമ അക്കൗണ്ടുകളിൽ ആയന്ത്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും റീലുകളും മുൻകാലങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
മുൻപും ഇവർക്കൊപ്പമുള്ള സംഘം എടപ്പാളിൽ സന്ദർശനം നടത്തിയിട്ടുള്ളതായി വിവരമുണ്ട്. ഇതിനിടയിൽ, കഴിഞ്ഞ ദിവസങ്ങളിൽ കുറ്റിപ്പുറം, എടപ്പാൾ, ചങ്ങരംകുളം തുടങ്ങിയ വിവിധ ഭാഗങ്ങളിലൂടെ അർജുൻ ആയങ്കി സഞ്ചരിച്ചിരുന്നതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് പോലീസ് സംഘം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

