ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബാനറിൽ ഡോക്ടർ ജുനൈസ് ബാബു ഗുഡ് ഹോപ് നിർമ്മിച്ച്, രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന പുതിയ ചലച്ചിത്രം ആരത്തിന്റെ ടീസർ പ്രേക്ഷകർക്ക് മുന്നിലെത്തി. ആകാംക്ഷയും ദുരൂഹതയും ഒത്തിണങ്ങിയ ഒരു ക്രൈം ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രം സെപ്റ്റംബർ 25ന് തിയേറ്ററുകളിലെത്തും.
നിരവധി പരസ്യചിത്രങ്ങളിലൂടെ മികവ് തെളിയിച്ചിട്ടുള്ള സംവിധായകൻ രജീഷ് പരമേശ്വരൻ ഒരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് കിനാവള്ളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിഷ്ണു രാമചന്ദ്രനാണ്. സസ്പെൻസും ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളും നിറഞ്ഞ ചിത്രത്തിന്റെ ടീസർ ഇതിനകം തന്നെ സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
താരനിരയും അണിയറപ്രവർത്തകരും സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലൻ, റിയാസ് നർമകല, ജയരാജ് വാര്യർ, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദർ നിർവഹിക്കുമ്പോൾ, വി.
സാജനാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. രോഹിത് ഗോപാലകൃഷ്ണൻ സംഗീതം നൽകുന്ന ചിത്രത്തിൽ കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവരാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.
ഹരി ചരൺ, സിതാര കൃഷ്ണകുമാർ, സായനോര, അതുൽ നറുകര, യാസിൻ നിസാർ, അജയ് ശ്രാവൺ, ആരതി എം.എൻ., അശ്വിൻ എന്നിവരാണ് ചിത്രത്തിനായി ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. മറ്റ് അണിയറ പ്രവർത്തകർ പ്രൊഡക്ഷൻ ഡിസൈനർ: ബാബു പിള്ളൈ, കോസ്റ്റ്യൂം ഡിസൈൻ: സുജിത് മട്ടന്നൂർ, മേക്കപ്പ്: കിരൺ, മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: നികേഷ് നാരായൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബിൻ കൃഷ്ണ, സ്റ്റണ്ട് ഡയറക്ടർ: റോബിൻ ടോം, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസ് സിറ്റി, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമിനിക്, സ്റ്റിൽസ്: സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ: മാമിജോ, ഡിസ്ട്രിബ്യൂഷൻ: ഗുഡ് ഫെല്ലാസ്, ഡിജിറ്റൽ: ജാങ്കോ സ്പേസ്, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ്: ബ്രിങ്ഫോർത്ത്, പി.ആർ.ഒ: ഐശ്വര്യ രാജ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

