പയ്യോളി തുറയൂരിലെ തങ്കമല ക്വാറിയിൽ തുടരുന്ന ഖനനം പ്രദേശവാസികളുടെ സുരക്ഷയ്ക്കും സമാധാനത്തിനും വലിയ ഭീഷണിയാകുന്നു. പഞ്ചായത്തിലെ ഏഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന ക്വാറിയിൽ നിന്നുള്ള കനത്ത ശബ്ദമലിനീകരണവും ഉരുൾപൊട്ടൽ ഭീഷണിയും നാട്ടുകാരിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ഖനനപ്രവർത്തനങ്ങൾ കാരണം മലയുടെ താഴ്വാരത്ത് താമസിക്കുന്നവർക്ക് ഉറക്കമില്ലാത്ത രാവുകളാണ് ലഭിക്കുന്നത്. സ്ഥിതിഗതികൾ പലതവണ ബന്ധപ്പെട്ട
അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലപ്രദമായ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. ഖനനത്തിന്റെ ഭാഗമായി അനുഭവപ്പെടുന്ന തുടർച്ചയായ ശബ്ദശല്യം മൂലം ജനങ്ങൾ കടുത്ത മാനസിക സമ്മർദത്തിലാണ്.
ഈ സാഹചര്യത്തിൽ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നും പരിഹാര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തുറയൂർ പഞ്ചായത്ത് ലീഗ് പ്രവർത്തക സമിതി യോഗം ചേർന്നു. യോഗം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് മുനീർ കുളങ്ങര ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ടി.പി.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ സി.കെ.അസീസ്, കോവുമ്മൽ മുഹമ്മദലി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കുറ്റിയിൽ റസാഖ്, പഞ്ചായത്ത് അംഗങ്ങളായ സി.എ.നൗഷാദ്, ലത്തീഫ് തുറയൂർ എന്നിവർ സംസാരിച്ചു.
കൂടാതെ പി.ടി.അബ്ദുറഹ്മാൻ, പി.കെ.മൊയ്തീൻ, കുന്നോത്ത് മുഹമ്മദ്, സിറാജ് ഇരിങ്ങത്ത്, എം.പി.മൊയ്തീൻ, കൊയിലോത്ത് ഹംസ, എ.കെ.അഷ്റഫ്, സി.എ.മൊയ്തീൻ, പി.വി.മുഹമ്മദ്, മുഹമ്മദ് ഷാ, അഫ്നാസ് കുയിമ്പിൽ, കോവുമ്മൽ മുഹമ്മദ് അലി എന്നിവരും ചർച്ചയിൽ പങ്കെടുത്തു. പ്രദേശത്തെ പ്രശ്നങ്ങൾ പഠിക്കാൻ എംഎൽഎയും എംപിയും അടിയന്തരമായി സന്ദർശിക്കണമെന്നാണ് യോഗത്തിന്റെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

