ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. സിങ്കുകണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് കൊല്ലപ്പെട്ടത്.
സംഭവം
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. മകനെ സ്കൂളിലേക്ക് അയക്കുന്നതിനായി സിങ്കുകണ്ടം ട്രാൻസ്ഫോമർ വളവിന് സമീപത്തുകൂടി നടന്നുപോകവെയാണ് ഇവർ കാട്ടാനയുടെ മുന്നിൽപ്പെട്ടത്.
ആന മാരിയെ ചവിട്ടിക്കൊല്ലുകയായിരുന്നു. മകന് പരിക്ക്
ആക്രമണത്തിൽ മാരിയുടെ മകനും പരിക്കേറ്റിട്ടുണ്ട്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിക്കേറ്റ ബാലനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ മേഖലയിൽ ഉണ്ടായ കനത്ത മഴയും കോടമഞ്ഞും കാരണം ആനയുടെ സാന്നിധ്യം തിരിച്ചറിയാൻ ഇവർക്ക് സാധിച്ചില്ലെന്നാണ് പ്രാഥമിക നിഗമനം.

