ഉപ്പള ∙ മഞ്ചേശ്വരം താലൂക്കിലെ ദേശീയപാതയ്ക്കരികിലെ സർവീസ് റോഡിനടുത്തുള്ള 4 റെയിൽവേ ഗേറ്റുകൾ മാറ്റി അടിപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മഞ്ചേശ്വരം, ഉപ്പള, ഹൊസങ്കടി, മുട്ടം എന്നീ റെയിൽവേ ഗേറ്റുകളാണ് യാത്രക്കാർക്ക് ഇന്നും ദുരിതമാകുന്നത്. 75 വർഷത്തിലധികമായി നിലവിലുള്ള ഹൊസങ്കടി, മഞ്ചേശ്വരം റെയിൽവേ ഗേറ്റുകളിലാണ് കൂടുതൽ ദുരിതം.
അത്യാവശ്യം ജനങ്ങൾക്ക് ഉപയോഗിക്കേണ്ടി വരുന്ന റജിസ്റ്റർ ഓഫിസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, ട്രഷറി, സർക്കാർ ആശുപത്രി, ഗെസ്റ്റ് ഹൗസ്, സ്കൂളുകൾ, പ്രധാന ക്ഷേത്രങ്ങൾ, മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, മംഗൽപാടി, പൈവളിഗെ എന്നീ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെയും ജനങ്ങൾ ആശ്രയിക്കുന്ന പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് എത്തണമെങ്കിൽ ഹൊസങ്കടി ഗേറ്റിലൂടെ കടന്നുവേണം പോകാൻ.
ഹൊസങ്കടി റെയിൽവേ ഗേറ്റിലൂടെ കടന്ന് മഞ്ചേശ്വരം റെയിൽവേ ഗേറ്റ് വഴിയിലൂടെ തലപ്പാടി, മംഗളൂരു ഭാഗങ്ങളിലേക്ക് നിത്യവും പോകുന്ന ബസുകളും കടൽത്തീരത്ത് പോകുന്ന യാത്രക്കാരും, നൂറുകണക്കിന് വീടുകളിലെ താമസക്കാരടക്കം ദിവസവും ഒട്ടേറെ വാഹനങ്ങൾ ഇരു റെയിൽവേ ഗേറ്റ് വഴിയിലൂടെയും പോകുന്നു. ട്രെയിനുകൾ കടന്നുപോകുമ്പോൾ വാഹനങ്ങളുടെ നിര ദേശീയപാതയിലെ സർവീസ് റോഡിലെ യാത്രക്കാർക്കും തടസ്സമുണ്ടാക്കുന്നു. നാട്ടിലാകെ വികസനമായിട്ടും റെയിൽവേ ഗേറ്റിൽ ഇപ്പോഴും മാറ്റമില്ല.
ഉന്നത വിദ്യാഭ്യാസത്തിനായും അത്യാവശ്യ ചികിത്സയ്ക്കായും മംഗളൂരു, കാസർകോട് അടക്കമുള്ള സ്ഥലത്തേക്കും പോകണമെങ്കിൽ ഗേറ്റ് അടച്ചാൽ ട്രെയിൻ കടന്ന് പോകുന്നത് വരെ കാത്തുനിൽക്കണം.
സ്റ്റേഷനിൽ നിന്ന് 40 കിലോമീറ്ററിലധികം പരിധിയിലുള്ള സ്ഥലങ്ങളിലേക്ക് പോകാൻ പൊലീസിനും ഇതുതന്നെയാണ് ദുരിതം. അടിപ്പാതയോ മേൽപാതയോ നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളായിട്ടും പരിഹാരമായില്ല.
ഉപ്പള ഗേറ്റ് റെയിൽവേ ഗേറ്റ് അടച്ചാൽ പൂർണമായും സർവീസ് റോഡ് തടസ്സപ്പെടുന്നു. ഇവിടെ മേൽപാലത്തിന് അനുമതിയായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പണി ആരംഭിച്ചില്ല.
മുട്ടം റെയിൽവേ ഗേറ്റും ദേശീയപാതയിലെ സർവീസ് റോഡിനടുത്താണ്. 4 ഗേറ്റിന്റെ ഉൾപ്രദേശം റെയിൽവേ ഗേറ്റ് കടന്നുപോവുകയല്ലാതെ വേറെ വഴിയില്ല.
അടിപ്പാതയോ മേൽപാതയോ നിർമിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

