കണ്ണൂർ: സിപിഎം പ്രവർത്തകൻ കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 1 മുതൽ 7 വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. ശിക്ഷാവിധി ഉച്ചയ്ക്ക് 1 മണിക്ക് പ്രഖ്യാപിക്കും.
ആർഎസ്എസ് – ബിജെപി പ്രവർത്തകരാണ് കേസിലെ പ്രതികൾ. 2008 ഡിസംബർ 31നാണ് തലശ്ശേരി തലായിലെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.
കേസിൽ 12 പേരാണ് അറസ്റ്റിലായത്. ഇതിൽ ഒന്നുമുതൽ 7 വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി 9 മുതൽ 12 വരെയുള്ള പ്രതികളെ വെറുതെ വിട്ടു.
കേസിൻ്റെ വിചാരണ കാലയളവിൽ 8ാം പ്രതി മരിച്ചിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

