കാന്തപുരം എ.പി. അബൂബക്കർ മുലിയാർ വിവാദവുമായി ബന്ധപ്പെട്ട
ചര്‍ച്ചകള്‍ അതിരുകടക്കുന്നുവെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍. മതം മുന്‍നിര്‍ത്തിയുള്ള പരിഹാസങ്ങളും വിമര്‍ശനങ്ങളും സമൂഹത്തിന് യാതൊരുവിധ ഗുണവും ചെയ്യില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.
വിദ്വേഷ പ്രചാരണങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സാദിഖലി തങ്ങള്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കുറിപ്പ് പങ്കുവെച്ചത്. “പറ്റാവുന്നത്ര അടുത്തുനില്‍ക്കാം.
വിദ്വേഷ വര്‍ത്തമാനക്കാരോട് അകലം പാലിക്കാം. മനുഷ്യര്‍ തമ്മില്‍ അകന്ന് നില്‍ക്കാനുള്ളതിനേക്കാള്‍ വലിയ കാരണങ്ങള്‍ ചേര്‍ന്ന് നില്‍ക്കാനുണ്ട്,” എന്ന് അദ്ദേഹം കുറിപ്പില്‍ ഓര്‍മ്മിപ്പിച്ചു.
സമകാലിക സംഭവങ്ങൾ വിലയിരുത്തുമ്പോൾ, കൊമ്പുകോര്‍ക്കുന്ന മാനുകളുടെയും ചോരകുടിക്കാന്‍ കാത്തിരിക്കുന്ന ചെന്നായയുടെയും കഥയാണ് ഓര്‍മ്മ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

