തിരൂര്‍: മലയാള സര്‍വകലാശാലയ്ക്ക് മുന്നില്‍ ഗവേഷക വിദ്യാര്‍ഥി അനഘ നടത്തിവന്ന പ്രക്ഷോഭം ഔദ്യോഗിക ചര്‍ച്ചകളെ തുടര്‍ന്ന് അവസാനിച്ചു. കുറുക്കോളി മൊയ്തീന് എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചകളിലാണ് വിഷയത്തില്‍ പരിഹാരമായത്.
ധാരണപ്രകാരം അനഘയ്ക്ക് മലയാള സര്‍വകലാശാലയില്‍ തന്നെ തുടര്‍പഠനത്തിനുള്ള അവസരം ലഭ്യമാക്കും. ഇതിനായുള്ള ഗൈഡിനെ സര്‍വകലാശാല ഔദ്യോഗികമായി നിയമിക്കും.
കൂടാതെ, കൊ-ഗൈഡിനെ കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് ഔദ്യോഗികമായി കത്ത് നല്‍കാനും തീരുമാനമായി. വിദ്യാര്‍ത്ഥിനിയുടെ മറ്റ് പരാതികള്‍ സമഗ്രമായി അന്വേഷിക്കുന്നതിനായി ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
നീണ്ട 24 ദിവസത്തെ പ്രക്ഷോഭത്തിനൊപ്പമാണ് അനഘ സമരം അവസാനിപ്പിച്ചത്.
കഴിഞ്ഞ മൂന്ന് ദിവസമായി നിരാഹാര സമരത്തിലായിരുന്നു ഇവര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

