മദ്യക്കുപ്പികള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കുന്നതിനായി എല്‍.ഡി.എഫ്. സര്‍ക്കാര്‍ നടപ്പിലാക്കിയ ഡെപ്പോസിറ്റ് സമ്പ്രദായം തുടരുമെന്ന പ്രഖ്യാപനത്തില്‍ എക്സൈസ് മന്ത്രിയെ അഭിനന്ദിച്ച് മുന്‍ എക്സൈസ് മന്ത്രി എം.ബി.
രാജേഷ് രംഗത്ത്. പദ്ധതി അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നെന്നും എന്നാല്‍ മന്ത്രി എം.
ലിജുവിന്റെ സമയോചിതമായ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്നും വ്യക്തമാക്കി അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പുവെച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: മദ്യം വാങ്ങുമ്പോള്‍ ഒരു മദ്യക്കുപ്പിക്ക് 20 രൂപ ഡിപ്പോസിറ്റ് വാങ്ങാനും മദ്യക്കുപ്പി തിരിച്ചേല്പ്പിക്കുമ്പോള് ആ ഡിപ്പോസിറ്റ് തുക തിരിച്ചുകൊടുക്കാനുമുള്ള ഒരു പദ്ധതി എല്‍ ഡി എഫ് സര്‍ക്കാര്‍ ആവിഷ്കരിച്ചിരുന്നു.
മദ്യക്കുപ്പികള്‍ വലിച്ചെറിയുന്നതു മൂലം പ്ലാസ്റ്റിക് മലിനീകരണം രൂക്ഷമാകുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള ഒരു പദ്ധതിയായിരുന്നു അത്. കേരളത്തില്‍ പ്രതിവര്‍ഷം ഏകദേശം 70 കോടി മദ്യക്കുപ്പികളാണ് ബെവ്കോ പുറത്തിറക്കുന്നത്.
അതില്‍ 80 ശതമാനമാണ് പ്ലാസ്റ്റിക് കുപ്പികള്‍. ഇത്രയും മദ്യക്കുപ്പികള്‍ വലിച്ചെറിയുന്നതിന് പകരം തിരിച്ചെത്തുകയും ശാസ്ത്രീയമായ റീസൈക്ലിങ്ങിന് വിധേയമാവുകയും ചെയ്യുന്നുവെന്നത് വലിയ നേട്ടമായിരുന്നു.
ആ പദ്ധതി വേണ്ടെന്നുവെക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്ത ഇന്ന് രാവിലെ പത്രത്തില്‍ കണ്ടപ്പോള്‍ നിരാശ തോന്നിയിരുന്നു. എന്നാല്‍ എക്സൈസ് മന്ത്രി ശ്രീ.
എം. ലിജു ഇടപെട്ട് ആ പദ്ധതി തുടരാന്‍ തീരുമാനിച്ചതായി അറിഞ്ഞു.
കക്ഷിരാഷ്ട്രീയത്തിനതീതമായി ശരിയായ നിലപാട് സ്വീകരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
അത്തരത്തിലൊന്നാണ് ഈ പദ്ധതി. ഇതില്‍ സമയോചിതമായി ഇടപെടുകയും തുടരാനുള്ള ശരിയായ തീരുമാനമെടുക്കുകയും ചെയ്ത എക്സൈസ് മന്ത്രി ശ്രീ.
എം ലിജുവിന് നന്ദി, അഭിനന്ദങ്ങള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

