അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് പുതിയ പേരുകൾ നൽകി ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ. സർവേ ഓഫ് ഇന്ത്യ തയ്യാറാക്കിയ പുതിയ ഭൂപടത്തിലാണ് ഈ പ്രദേശങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് (എൽ.എൽ.സി) സമീപമുള്ള പ്രദേശങ്ങളാണ് പുതിയ ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളവയിൽ ഭൂരിഭാഗവും. നിലവിൽ ചൈനീസ് നിയന്ത്രണത്തിലുള്ള ചില പ്രദേശങ്ങളും ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.
അരുണാചൽ പ്രദേശിലെ വിവിധ സ്ഥലങ്ങൾക്ക് ചൈനീസ് പേരുകൾ നൽകി അവകാശവാദമുന്നയിക്കുന്ന നടപടികൾക്ക് മറുപടിയായാണ് ഇന്ത്യയുടെ ഈ നിർണായക നീക്കം. അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഉന്നതതല ചർച്ചകൾ നടന്ന് തൊട്ടുപിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ ഈ കടുത്ത നടപടി ഉണ്ടായിരിക്കുന്നത്.
എന്നാൽ, അരുണാചൽ പ്രദേശ് പൂർണ്ണമായും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന വസ്തുത ഇതുവരെയും ചൈന ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

