തിരുവനന്തപുരം: ലോകപ്രശസ്ത ഫുട്ബോൾ താരം ലിയോണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന വാഗ്ദാനം നൽകി നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുന്നു.
പ്രാരംഭ പരിശോധനകൾക്ക് ശേഷം കേസിൽ കൂടുതൽ രേഖകൾ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം (എസ്.ഐ.ടി). ഈ രണ്ടാം ഘട്ട
അന്വേഷണം ഭരണപക്ഷമായ എൽ.ഡി.എഫ് സർക്കാരിനെ പ്രതിരോധത്തിലാക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി മുൻ കായിക വകുപ്പ് മന്ത്രി വി.
അബ്ദുറഹിമാൻ ഉൾപ്പെടെയുള്ള പ്രമുഖരെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. അതേസമയം, കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ശുപാർശ ചെയ്യുവാൻ സർക്കാർ ആലോചിക്കുന്നുണ്ട്.
വിദേശ ഇടപാടുകളിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണത്തിനാണ് സാധ്യതയേറെയുള്ളത്. അതിനിടെ, ആരോപണവിധേയനായ ആന്റോ അഗസ്റ്റിൻ തട്ടിപ്പിന്റെ ഉത്തരവാദിത്തം മുൻ സർക്കാരിന്റെ മേൽ കെട്ടിവെച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ക്രമക്കേടുകളാണ് നടന്നിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

