ആരക്കുഴ പെരുമ്പല്ലൂർ ഭാഗത്ത് വീട്ടമ്മയെ ആക്രമിച്ച സംഭവത്തിൽ യുവാവിനെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പല്ലൂർ പുത്തൻപുരയിൽ വീട്ടിൽ താമസിക്കുന്ന വിഷ്ണു (34) ആണ് പിടിയിലായത്.
ഇയാൾ ബ്ലാക്ക്മാൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. 4-ാം തീയതി രാത്രി 10 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
പരാതിക്കാരിയുടെ മകനെ പ്രതി അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. വധശ്രമം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്ഐമാരായ എൻ.എസ്.റോയ്, എസ്.
ശ്രീനാഥ്, എഎസ്ഐമാരായ കെ.എ. അനസ്, ദീപാ മോൾ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സന്ദീപ് പ്രഭാകർ, കെ.എം.
മുഹിയുദീൻ എന്നിവരും ഉൾപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

