ഡല്‍ഹിയില്‍ നടന്ന ഉന്നതതല കൂടിക്കാഴ്ചയില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പങ്കെടുത്തു. അഭിഷേക് ബാനര്‍ജിയുടെ വസതിയിലായിരുന്നു ഈ കൂടിക്കാഴ്ച നടന്നത്.
ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ നാളെ നിശ്ചയിച്ചിരിക്കുന്ന യോഗത്തില്‍ സംബന്ധിക്കുന്നതിനായിട്ടാണ് പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയത്. കൂടിക്കാഴ്ചയുടെ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി കീര്‍ത്തി ആസാദും മമത ബാനര്‍ജിയെ സന്ദര്‍ശിച്ചു.
സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ച കീര്‍ത്തി ആസാദ് തന്റെ നിലപാട് വ്യക്തമാക്കിയത് ഇങ്ങനെയാണ്: “മരണം വരെ മമതയ്ക്കൊപ്പം”. കൂടാതെ, “വഞ്ചകര്‍ എന്തുവേണമെങ്കിലും ചെയ്യട്ടെ തൃണമൂല്‍ കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല എന്നും കീര്‍ത്തി ആസാദ് പറഞ്ഞു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

