കൊല്ലം ജില്ലയിലെ റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ റസിഡൻസ് അപെക്സ് കൗൺസിൽ ഓഫ് കേരള (RACK) കൊല്ലം ജില്ലാ അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രഥമ യോഗം ഇളമ്പല്ലൂർ പ്രസ് ക്ലബ്ബിൽ വെച്ച് നടന്നു. ജില്ലാ ചെയർമാൻ എം.എസ്.
റഹീം കേരളപുരത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കുണ്ടറ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എസ്. സുനിൽകുമാർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ റാക്ക് ദക്ഷിണ മേഖല പ്രസിഡന്റ് ജലീൽ വില്ലിപ്പയിൽ പാലോട് മുഖ്യപ്രഭാഷണം നിർവഹിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ ദക്ഷിണ മേഖല ജനറൽ സെക്രട്ടറി റിയാസ് പുലരിയിൽ വിഷയാവതരണം നടത്തി.
ജില്ലയിലെ കൂടുതൽ റസിഡൻസ് അസോസിയേഷനുകളെ റാക്കിന്റെ കീഴിലേക്ക് അണിനിരത്തുന്നതിനും സംഘടനയുടെ അടിത്തറ കൂടുതൽ ശക്തമാക്കുന്നതിനുമായി വിവിധ മേഖലാ കമ്മിറ്റികൾ രൂപീകരിക്കാൻ യോഗത്തിൽ തീരുമാനമായി. പ്രവർത്തനരഹിതമായിരിക്കുന്ന അസോസിയേഷനുകളെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം, സ്ത്രീകളും യുവജനങ്ങളും സംഘടനയുടെ ഭാഗമായി പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും യോഗം ചർച്ച ചെയ്തു.
വയോജനങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാനും, റസിഡൻസ് അസോസിയേഷനുകൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളിൽ പൊലീസുമായി ചേർന്ന് സംയുക്തമായി പ്രവർത്തിക്കാനും യോഗം നിർദ്ദേശിച്ചു. പൊതുജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട
വിഷയങ്ങളും അസോസിയേഷനുകളുടെ പരാതികളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്താൻ ധാരണയായി. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൊല്ലം ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനും, അസോസിയേഷനുകൾ നേരിടുന്ന പ്രധാന പ്രതിസന്ധികൾ അവരെ ബോധ്യപ്പെടുത്താനും തീരുമാനിച്ചു.
കൊല്ലം ജില്ലാ കമ്മിറ്റിയുടെ റജിസ്ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കുമെന്നും, ഇതിനാവശ്യമായ ഫണ്ട് സമാഹരിച്ച് മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ അറിയിച്ചു. റജിസ്ട്രേഷൻ നടപടികൾക്കും ബൈലോ തയ്യാറാക്കുന്നതിനുമായി മുരളി സഹ്യാദ്രി ചെയർമാനായി പ്രത്യേക ബൈലോ കമ്മിറ്റിയെയും യോഗത്തിൽ തിരഞ്ഞെടുത്തു.
ചടങ്ങിൽ ജനറൽ കൺവീനർ ഇലങ്കത്ത് രാമകൃഷ്ണൻ, ജില്ലാ കോ -ഓർഡിനേറ്റർ നിയാസ് ശാസ്താംകോട്ട, ട്രഷറർ പിഎംഎ റഹ്മാൻ, ടി.എൻ. ഗോപി പുനലൂർ, ബാബു ഐക്കര പുനലൂർ, ജനനൻ പരവൂർ, വേണു പാരിപ്പള്ളി, സിദ്ദീഖ് ഇളമ്പല്ലൂർ, തുളസീധരൻ കുന്നത്തൂർ, നാസറുദ്ദീൻ വേങ്ങ, ഷറഫ് കുണ്ടറ തുടങ്ങിയ പ്രമുഖർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

