ഡൽഹിയിൽ വോട്ടുചോരി വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷണറെ നേരിൽ കണ്ട് ചർച്ച നടത്താൻ അനുവാദം തേടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉൾപ്പെടെയുള്ളവരെ കാണാനാണ് പ്രധാനമായും സമയം ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ കൂടിക്കാഴ്ചയ്ക്കുള്ള അനുമതി ലഭിക്കുന്നതുവരെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ ശക്തമായി തുടരുമെന്നും, വേണമെങ്കിൽ ബലപ്രയോഗത്തിലൂടെ തന്നെ അറസ്റ്റ് ചെയ്ത് നീക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ ഇരിക്കരുതെന്ന് പൊലീസ് ആവശ്യപ്പെടുന്നുണ്ടെങ്കിൽ, പിന്നെ തങ്ങൾ എവിടേക്ക് പോകണമെന്നാണ് രാഹുൽ ഗാന്ധി തിരിച്ച് ചോദിച്ചത്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി നിവേദനം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് തന്നെ കമ്മീഷനെ സന്ദർശിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

