മലബാറിലെ പ്രവാസികൾക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി ബജറ്റ് എയർലൈനായ എയർ അറേബ്യ രംഗത്ത്. കോഴിക്കോടിനും റാസൽഖൈമയ്ക്കും ഇടയിലുള്ള നേരിട്ടുള്ള പ്രതിദിന വിമാന സർവീസുകൾ വീണ്ടും ആരംഭിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
വരുംമാസം ഒക്ടോബർ 16 മുതലാണ് ഈ നോൺ-സ്റ്റോപ്പ് സർവീസുകൾ നിലവിൽ വരുന്നത്. യുഎഇയിലെ റാസൽഖൈമയെയും കേരളത്തിലെ പ്രമുഖ നഗരമായ കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന ഡയറക്ട് കണക്റ്റിവിറ്റി പുനഃസ്ഥാപിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് എയർ അറേബ്യ ഗ്രൂപ്പ് സിഇഒ ആദിൽ അൽ അലി പറഞ്ഞു.
“ഇരു നഗരങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്നവർക്ക് ഇത് ഏറെ സൗകര്യപ്രദവും ലാഭകരവുമായ യാത്രാ ഓപ്ഷനായിരിക്കുമെന്നും യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്താണ് നടപടിയെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ റാസൽഖൈമയിൽ നിന്ന് കെയ്റോ, ഇസ്ലാമാബാദ്, ലാഹോർ, പെഷവാർ തുടങ്ങിയ നഗരങ്ങളിലേക്ക് എയർ അറേബ്യ സർവീസ് നടത്തുന്നുണ്ട്.
ഈ പ്രധാന യാത്രാ ശൃംഖലയിലേക്കാണ് കോഴിക്കോട് വീണ്ടും ഉൾപ്പെട്ടിരിക്കുന്നത്. എയർ അറേബ്യ വെബ്സൈറ്റ്, കോൾ സെന്റർ, അംഗീകൃത ട്രാവൽ ഏജൻസികൾ എന്നിവ വഴി യാത്രക്കാർക്ക് കോഴിക്കോട്-റാസൽഖൈമ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

