ഡൽഹിയിൽ അടുത്തിടെയുണ്ടായ കെട്ടിട തകർച്ചാ സംഭവത്തിൽ കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി രാഷ്ട്രീയ നേതാക്കൾ.
ദുരന്തം അതീവ വേദനാജനകമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. ഓരോ വിദ്യാർത്ഥിയുടെയും ജീവൻ വിലപ്പെട്ടതാണെന്നും അത് എന്തുവിലകൊടുത്തും സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ കോളേജുകളിലും സർവകലാശാലകളിലും മികച്ച ഹോസ്റ്റൽ സൗകര്യങ്ങളുടെ വലിയ കുറവാണ് നിലവിലുള്ളതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പലയിടത്തും വിദ്യാർത്ഥികൾ 40 പേരടങ്ങുന്ന വലിയ ഗ്രൂപ്പുകളായി ചെറിയ മുറികളിൽ താമസിക്കാൻ നിർബന്ധിതരാകുന്നു.
തികച്ചും മനുഷ്യത്വരഹിതമായ ഇത്തരം സാഹചര്യങ്ങൾ മാറ്റിയെടുക്കാൻ അടിയന്തര നടപടികൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഡൽഹിയിലുണ്ടായ ഈ ദാരുണമായ കെട്ടിട
അപകടത്തിൽ മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ കടുത്ത വിമർശനവുമായി രംഗത്തെത്തി. ഭരണകൂടം ഇനിയെങ്കിലും ഉറക്കം ഉണർന്ന് പ്രവർത്തിക്കണം എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
ദുരന്തത്തിൽ വിവിധ കോണുകളിൽ നിന്നും വ്യാപകമായ ദുഃഖവും പ്രതിഷേധവുമാണ് ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

