പാകിസ്ഥാൻ സൈന്യം വീണ്ടും അന്താരാഷ്ട്ര തലത്തിൽ വലിയ അപഹാ്യതയിലായിരിക്കുകയാണ്. ലഷ്കറെ തൊയിബ ഭീകരനായ ഹാഷിം മൂസയെ ഇന്ത്യൻ സൈന്യം വധിച്ചിട്ടില്ലെന്ന് വരുത്തിത്തീർക്കാനായി വ്യാജനെ അവതരിപ്പിച്ച് നടത്തിയ വാർത്താസമ്മേളനമാണ് പാകിസ്ഥാന് തിരിച്ചടിയായത്.
പാക് സൈന്യം മുൻപിൽ നിർത്തിയ വ്യക്തി യഥാർത്ഥ ഹാഷിം മൂസ അല്ലെന്നും ഇതൊരു വ്യാജ അവകാശവാദമാണെന്നും സ്വതന്ത്ര ഏജൻസികളും പ്രതിരോധ രംഗത്തെ വിദഗ്ധരും ഒരേപോലെ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിലെ ബുദ്ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ കമാൻഡറായ മുഹമ്മദ് ആസിഫ് എന്ന ഹാഷിം മൂസയെ ഇന്ത്യൻ സൈന്യം വധിച്ചത്.
ഈ വാർത്ത വ്യാജമാണെന്ന് സ്ഥാപിക്കാനാണ് പാക് സൈന്യം കളംപിടിച്ചത്. ഹാഷിം മൂസയോട് രൂപസാദൃശ്യമുള്ള മറ്റൊരാളെ കണ്ടെത്തി പാക് മാധ്യമ വിഭാഗത്തിന്റെ നേതൃത്വത്തിൽ വാർത്താസമ്മേളനം സംഘടിപ്പിക്കുകയായിരുന്നു.
താൻ 2000-ൽ പാകിസ്ഥാൻ സൈന്യത്തിൽ ചേർന്നിട്ടുണ്ടെന്നും 2023-ൽ എസ്എസ്ജി ഹവിൽദാറായി വിരമിച്ച ആളാണെന്നും, താൻ ഇപ്പോൾ ജീവനോടെയുണ്ടെന്നുമാണ് ഈ വ്യക്തി മാധ്യമങ്ങൾക്ക് മുന്നിൽ അവകാശപ്പെട്ടത്. എന്നാൽ ഈ കള്ളക്കളി അധികനേരം നീണ്ടുനിന്നില്ല.
പാക് സൈന്യം കൊണ്ടുവന്നയാൾ യഥാർത്ഥ ഹാഷിം മൂസയല്ലെന്ന് സ്വതന്ത്ര ഏജൻസികളും പ്രതിരോധ നിരീക്ഷകരും കൃത്യമായ തെളിവുകളോടെ ചൂണ്ടിക്കാണിച്ചു. ഹാഷിം മൂസയുടെ മുൻകാല ചിത്രങ്ങളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തയാളുടെ ദൃശ്യങ്ങളും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിശോധിച്ചതോടെയാണ് വൻ ആൾമാറാട്ടം പുറത്തുവന്നത്.
പുതിയ ആളുടെ മുഖത്തിന്റെ ഘടന, മൂക്ക്, ചെവി, കണ്ണുകളുടെ സ്ഥാനം എന്നിവയൊന്നും ഹാഷിം മൂസയുടെ യഥാർത്ഥ ചിത്രങ്ങളുമായി ഒത്തുപോകുന്നില്ലെന്ന് വിദഗ്ധർ വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിൽ ജീവനോടെ അവശേഷിച്ചിരുന്ന പ്രധാന ലഷ്കർ ഭീകരരിൽ ഒരാളായിരുന്നു ഹാഷിം മൂസ.
ബുധനാഴ്ച നടന്ന കനത്ത ഏറ്റുമുട്ടലിലാണ് സൈന്യം ഇയാളെ ഇല്ലായ്മ ചെയ്തത്. കശ്മീർ മേഖലയിൽ സാധാരണ ജനങ്ങൾക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരെ നടന്ന നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് ഇയാളാണ്.
കൂടാതെ, പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ്സിന്റെ സുരക്ഷാ സംഘത്തിലും ഇയാൾ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

