ഓൺലൈൻ മാധ്യമങ്ങളിൽ നിന്നും സൈബർ ഇടങ്ങളിൽ നിന്നും തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവങ്ങളെക്കുറിച്ച് മനസ്സുതുറന്ന് പ്രമുഖ നടി ഗൗരി കൃഷ്ണൻ. തന്റെ വിവാഹത്തോടനുബന്ധിച്ച് ചില ഓൺലൈൻ മാധ്യമങ്ങൾ നൽകിയ തമ്പ്നെയിലുകളും ക്യാപ്ഷനുകളും കാരണം പൊതുജനങ്ങളുടെ ഇടയിൽ തനിക്ക് ‘അഹങ്കാരി’യെന്ന ലേബൽ ലഭിച്ചുവെന്ന് താരം വെളിപ്പെടുത്തി.
ഒരു അഭിമുഖത്തിലാണ് ഗൗരി കൃഷ്ണൻ ഇക്കാര്യങ്ങൾ വിശദമാക്കിയത്. താരം പങ്കുവെച്ച വാക്കുകൾ ഇങ്ങനെ:
“കല്യാണം കഴിഞ്ഞ് ഒരു വീട്ടിലേക്ക് പെൺകുട്ടി ചെല്ലുമ്പോൾ ആദ്യം എല്ലാവരാലും ഒന്ന് ജഡ്ജ് ചെയ്യപ്പെടും.
അത് സ്വാഭാവികമാണ്. നേരത്തെ തന്നെ അഹങ്കാരി എന്നൊരു പട്ടം എനിക്ക് വന്നതുകൊണ്ട് എങ്ങനെയാകും ഞാൻ ജഡ്ജ് ചെയ്യപ്പെടുകയെന്ന് ഊഹിക്കാമല്ലോ.
അതൊന്നും മീഡിയക്കാർക്ക് അറിയേണ്ടല്ലോ. എന്റെ ഒരു ഇമോഷൻസും ഞാൻ ഒളിപ്പിക്കാറില്ല.
ഫേക്കായി നിൽക്കാൻ എനിക്ക് അറിയില്ല. മരണം വരെ ഇങ്ങനെ നിൽക്കാനെ എനിക്ക് പറ്റൂ.
വിവാഹത്തിന് ഞാൻ ഒറ്റയ്ക്കാണ് പല കാര്യങ്ങളും നോക്കിനടത്തിയത്. മീഡിയയെ ക്ഷണിച്ചിരുന്നില്ല.
എന്നിട്ടും പ്രതീക്ഷിക്കാതെ അത്രയും ആളുകൾ കൂടിയപ്പോൾ എനിക്കു തന്നെ എഴുന്നേറ്റു നിന്ന് സംസാരിക്കേണ്ടി വന്നു.കല്യാണത്തിനുശേഷം ആത്മഹത്യകൾ സംഭവിക്കുന്നതും കൊലപ്പെടുന്നതുമായ വാർത്തകൾ കേൾക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട് സംസാരിക്കണം, വീഡിയോ ചെയ്യണം എന്നൊക്കെ എനിക്ക് തോന്നാറുണ്ട്. ചിലത് ചെയ്ത് വെച്ചിട്ടുമുണ്ട്.
പക്ഷെ എവിടെയും പോസ്റ്റ് ചെയ്തിട്ടില്ല. മറ്റൊരു ക്യാപ്ഷനിൽ വരുമ്പോൾ ഞാൻ പറഞ്ഞതൊക്കെ മാറി മറിയും.
ഞാൻ കാരണം മറ്റൊരാളെ ഒന്നും ബാധിക്കരുതെന്ന് നിർബന്ധമുള്ളതുകൊണ്ടാണ് ആ വീഡിയോകൾ പോസ്റ്റ് ചെയ്യാത്തത്.” വിവാഹവേളയിൽ സ്വർണ്ണാഭരണങ്ങൾക്ക് പകരം ഇമിറ്റേഷൻ ആഭരണങ്ങൾ ധരിച്ചതിന്റെ പേരിലും വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ് തനിക്ക് നേരിടേണ്ടി വന്നതായി നടി വ്യക്തമാക്കി. സ്വർണം ഇട്ട് ചെന്നാൽ മാത്രമെ ഭർത്താവിന്റെ വീട്ടിൽ വില കിട്ടൂ എന്നും, അച്ഛന്റെയും അമ്മയുടെയും കയ്യിൽ നിന്ന് അവകാശപ്പെട്ട
സ്വർണം ചോദിച്ചു വാങ്ങണമായിരുന്നുവെന്നും ചിലർ വിമർശിച്ചതായി ഗൗരി കൃഷ്ണൻ കൂട്ടിച്ചേർത്തു. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം, ഇപ്പോൾ അഭിനയരംഗത്തുനിന്നും വിട്ടുനിൽക്കുകയാണെങ്കിലും യൂട്യൂബ് ചാനലിലും സമൂഹമാധ്യമങ്ങളിലും സജീവമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

