കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇൻസ്റ്റാഗ്രാമിൽ പുതിയ സ്റ്റോറിയുമായി രംഗത്ത്. ജെൻസികളോട് ചോദ്യങ്ങൾ ചോദിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.
തങ്ങളുടെ പരമാവധി ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, സിജെപി സമരത്തിൽ പങ്കെടുക്കുകയും ഡൽഹി പൊലീസിന്റെ മർദനത്തിനും സമൂഹമാധ്യമങ്ങളിലെ അധിക്ഷേപത്തിനും ഇരയാകുകയും ചെയ്ത യുവതീ യുവാക്കളുമായി രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള പുതിയ ഇടപെടൽ. യുവതി യുവാക്കളുടെ നിലപാടിൽ തികഞ്ഞ അഭിമാനമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വേണ്ടി നിലകൊണ്ട ഈ യുവജനത ഇന്ത്യയുടെ ഭാവിയെയും ‘ഇന്ത്യയുടെ ആശയ’ത്തെയുമാണ് യഥാർത്ഥത്തിൽ സംരക്ഷിച്ചതെന്ന് അദ്ദേഹം പ്രശംസിച്ചു.
രാജ്യത്തിന്റെ തകർന്നു കൊണ്ടിരിക്കുന്നതും ഉപയോഗശൂന്യവുമായ സംവിധാനങ്ങൾക്കെതിരെയുള്ള യുവജനങ്ങളുടെ പോരാട്ടത്തെ അദ്ദേഹം അഭിനന്ദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

