സംസ്ഥാനത്തെ ഹൈക്കോടതി പ്ലീഡർ നിയമനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നേരെ രൂക്ഷ വിമർശനവുമായി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്. ഭരണപക്ഷവുമായി ആഭിമുഖ്യമില്ലാത്തവരെ ഒഴിവാക്കി, യുഡിഎഫ് ഇതര കക്ഷികളുമായി ബന്ധമുള്ള അഭിഭാഷകരെ നിയമിക്കുന്നതിനായി തിരക്കിട്ട
നടപടികൾ സ്വീകരിക്കുന്നുവെന്നാണ് പ്രധാന ആരോപണം. അനർഹരായവരെ നിയമന പട്ടികയിൽ ഉൾപ്പെടുത്തിയ നടപടി അടിയന്തരമായി പിൻവലിക്കണമെന്നും, അല്ലാത്തപക്ഷം ബന്ധപ്പെട്ടവരുടെ പേരുകൾ പരസ്യപ്പെടുത്തുമെന്നും ലോയേഴ്സ് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്തെ ജില്ലാ, സബ് ഓർഡിനേറ്റ് കോടതികളിലെ നിയമനങ്ങളിലും സമാനമായ അട്ടിമറികൾ നടക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയും സംഘടന പങ്കുവെച്ചു. ഈ വിഷയത്തിൽ കെപിസിസിയും എഐസിസിയും അടിയന്തരമായി ഇടപെടണമെന്ന് ലോയേഴ്സ് കോൺഗ്രസ് ആവശ്യപ്പെട്ടു.
ഇതിനിടെ, ജില്ലാ കോടതികളിൽ കേന്ദ്ര സർക്കാർ അഭിഭാഷകരെ നിയമിച്ചതിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും കേന്ദ്ര വിജിലൻസ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. കേന്ദ്ര നിയമ മന്ത്രാലയമാണ് ജില്ലാ കോടതികളിലേക്കുള്ള നിയമനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

