പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും അടൂര്‍ പൊലീസ് സ്റ്റേഷന് അതിക്രമ കേസിലെ പ്രതിയുമായ ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസിലേക്ക് കടന്നുവന്നത് തന്റെ ക്ഷണപ്രകാരമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.
സുധാകരന് വ്യക്തമാക്കി. ശ്രീനാദേവിയെ തനിക്ക് പരിചയമില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രതിസന്ധി ഘട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ അവര്‍ക്കൊപ്പം ഉറച്ചുനില്ക്കേണ്ടത് തന്റെ കടമയാണെന്നും കെ. സുധാകരന് കൂട്ടിച്ചേര്‍ത്തു.
ശ്രീനാദേവിയെ അറിയുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്കുമ്പോള്, കെപിസിസി നേതൃത്വവുമായുള്ള ഗൗരവതരമായ ചര്‍ച്ചകളിലായിരുന്നു തന്റെ മനസ്സെന്നും പെട്ടെന്ന് പേര് മാത്രം കേട്ടപ്പോള്‍ അത് ശ്രദ്ധയില്‍പ്പെടാതെ പോയതാണെന്നും അദ്ദേഹം വീഡിയോയിലൂടെ വിശദീകരിച്ചു. ഈ സംഭവത്തെ വളച്ചൊടിച്ച് തെറ്റായ ധാരണകള്‍ സൃഷ്ടിക്കുന്നത് ശരിയല്ല.
തന്നെ കെ. സുധാകരന് ആക്കിയത് പ്രിയപ്പെട്ട
പ്രവര്‍ത്തകരാണെന്നും അവരുടെ വിയര്‍പ്പും ത്യാഗവുമാണ് തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെയും പ്രതിസന്ധി ഘട്ടത്തില്‍ താന്‍ കൈവിടുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍, അത് തന്നെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തതുകൊണ്ടു മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

