ഇസ്രയേലിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട നീക്കങ്ങളിൽ പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചെത്താൻ ശ്രമിക്കുന്ന ബെഞ്ചമിൻ നെതന്യാഹുവിന് കടുത്ത തിരിച്ചടി.
നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ലികുഡ് പാർട്ടിയുടെ മുഖ്യ സഖ്യകക്ഷിയായ യുണൈറ്റഡ് തോറ ജൂഡായിസം പാർട്ടി, പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെയും നിർദ്ദേശിക്കേണ്ടെന്ന് തീരുമാനിച്ചു. മറുവശത്ത്, അറബ് പാർട്ടികളുമായി സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ചിരുന്ന ഐസൻകോട്ടിനെ രണ്ട് അറബ് പാർട്ടികൾ പിന്തുണച്ചതോടെ അദ്ദേഹത്തിന് നിലവിൽ മുൻതൂക്കം ലഭിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിന് ആരെ ക്ഷണിക്കണമെന്ന കാര്യത്തിൽ പ്രസിഡന്റ് ഐസക് ഹെർസോഗ് അന്തിമ തീരുമാനം കൈക്കൊള്ളും. പ്രസിഡന്റ് ഐസക് ഹെർസോഗ് ഉടൻ തന്നെ നെതന്യാഹു, ഐസൻകോട്ട് എന്നിവരുമായി പ്രത്യേകം ചർച്ചകൾ നടത്തുമെന്ന് അറിയിച്ചു.
വീണ്ടും ഒരു പൊതുതിരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുന്നത് ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികൾ പരസ്പരം വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ സുരക്ഷാ വെല്ലുവിളികളും നയതന്ത്ര പ്രതിസന്ധികളും പരിഗണിച്ച് അതീവ ജാഗ്രതയോടെയുള്ള തീരുമാനങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നിലവിലെ കണക്കുകൾ പ്രകാരം, നെതന്യാഹു നയിക്കുന്ന സഖ്യത്തിന് 53 സീറ്റുകളും ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള മധ്യ-ഇടത് സഖ്യത്തിന് 48 സീറ്റുകളുമാണുള്ളത്. 19 സീറ്റുകൾ സ്വന്തമാക്കിയ രണ്ട് അറബ് പാർട്ടികളുടെ നിലപാടാണ് സർക്കാർ രൂപീകരണത്തിൽ നിർണ്ണായകമായിരിക്കുന്നത്.
തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന ആരോപണവുമായി നെതന്യാഹു രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പ് ഫലത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണെന്ന് മറുപക്ഷം വിമർശനം ഉന്നയിച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയ പൂർണ്ണമായും സുതാര്യമാണെന്ന് ഇസ്രായേൽ സെൻട്രൽ ഇലക്ഷൻ കമ്മിറ്റി വ്യക്തമാക്കി. ജനങ്ങളുടെ വിശ്വാസം തകർക്കുന്ന ഇത്തരം പ്രവണതകളിൽ നിന്ന് ജനപ്രതിനിധികൾ വിട്ടുനിൽക്കണമെന്ന് ഇലക്ഷൻ കമ്മിറ്റി തലവനും സുപ്രീം കോടതി ജഡ്ജിയുമായ നോം സോൾബെർഗ് കർശനമായി ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

