കൊച്ചിയിൽ യുവ ഡോക്ടറെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച സംഭവത്തിൽ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി. നടി അതുല്യ ചന്ദ്ര, നടൻ ബിബിൻ പെരുമ്പള്ളി എന്നിവരടക്കം മൂന്നുപേരാണ് സംഭവത്തിൽ പിടിയിലായത്.
നവംബർ രണ്ട് ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈ കേസിൽ ആകെ 12 പ്രതികളുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.
പിടിയിലായ പ്രതികളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പ്രതികൾ ചേർന്ന് പൊന്നുരുന്നിയിലെ ഒരു അപ്പാർട്ട്മെന്റിലേക്ക് ഡോക്ടറെ വിളിച്ചുവരുത്തുകയായിരുന്നു.
അതുല്യ ചന്ദ്രയുടെ ബന്ധുവിന് സുഖമില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവർ ഡോക്ടറെ അപ്പാർട്ട്മെന്റിലെത്തിച്ചത്. അവിടെ എത്തിയ ഡോക്ടറെ മുറിയിൽ പൂട്ടിയിട്ട
ശേഷം പ്രതികൾ ക്രൂരമായി മർദിക്കുകയായിരുന്നു. കൂടാതെ, ഏകദേശം മൂന്നുലക്ഷം രൂപ വിലമതിക്കുന്ന രണ്ട് മൊബൈൽ ഫോണുകൾ പ്രതികൾ തട്ടിയെടുക്കുകയും ചെയ്തു.
നേരത്തെ പരിചയമുള്ളതുകൊണ്ടാണ് അപ്പാർട്ട്മെന്റിലേക്ക് പോകാൻ തയ്യാറായതെന്ന് ഡോക്ടർ പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി. രോഗിയെ ലഹരി നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ മർദനം തുടർന്നത്.
കടവന്ത്ര പോലീസ് സ്റ്റേഷനിൽ ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

