പാറശാലയിലെ മേമല ഇമ്മാനുവേൽ ലൂഥറൻ സഭയിൽ സംഘടിപ്പിച്ച അഖിലലോക സണ്ടേ സ്കൂൾ റാലിയും പൊൻവിള സർക്കിൾ വാർഷിക സമ്മേളനവും സി.കെ.ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. റവ.
ജസ്റ്റിൻ ജോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ മുഖ്യസന്ദേശം നൽകിയ ബിഷപ് മാത്യൂസ് മാർ സിൽവാനിയോസ്, ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയെക്കുറിച്ച് ഊന്നിപ്പറഞ്ഞു.
“ഡിജിറ്റൽ യുഗത്തിൽ കുട്ടികൾ സമൂഹത്തെ കണ്ടും തൊട്ടും അറിഞ്ഞും ജീവിക്കുന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്” അദ്ദേഹം അഭിപ്രായപ്പെട്ടു. പൊൻവിള സർക്കിളിന് കീഴിലുള്ള 32 സഭകളിൽ നിന്നായി മൂവായിരത്തോളം വിശ്വാസികളും കുട്ടികളും സമ്മേളനത്തിൽ പങ്കെടുത്തു.
സിനഡ് പ്രസിഡന്റ് റവ. എം.സുനിൽ, ഐഇഎൽസി കൺട്രോളർ അഡ്വ.
മണി, ചർച്ച് കൗൺസിൽ അംഗം റവ. ഡോ.
എൽ.ടി.പവിത്രസിങ് എന്നിവർ സംസാരിച്ചു. കൂടാതെ സി.ക്രിസ്റ്റിൻ രാജ്, റവ.
ജോൺ പ്രസാദ്, റവ. മോഹൻ രാജ്, റവ.
സുനിൽ രാജൻ, റവ. ഷിബു, റവ.
ബി.എം.ശാലേം, റവ. മനോജ്, സജി, ഡോ.
ലാലദാസ്, ദിവ്യ സുനിൽ, ക്രിസ്റ്റൽ ജോയി, സി.എം.സുനിൽ, റവ. വിപിൻ രാജ്, അനീഷ്, ജിജിൻ, റവ.
സുർജി, റവ. സോളമൻ, റവ.
സന്തോഷ് ടെന്നിസൺ എന്നിവരും ആശംസകൾ നേർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

