പെരുമ്പാവൂരിൽ ബസ് യാത്രയ്ക്കിടെ സഹയാത്രികയുടെ പഴ്സ് കവർന്ന സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കർണ്ണാടക കൊപ്പ സ്വദേശിനിയായ രാധ (49) ആണ് പിടിയിലായത്.
കഴിഞ്ഞ 4-ാം തീയതി വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയ്മുറിയിൽ നിന്നും പെരുമ്പാവൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലായിരുന്നു മോഷണം നടന്നത്.
ബസ് പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിർത്തി യാത്രക്കാർ ഇറങ്ങുന്നതിനിടയിൽ, കൊമ്പനാട് തെക്കുപുറം സ്വദേശിനിയുടെ ബാഗിൽ നിന്നും പണവും എടിഎം കാർഡും പെൻഡ്രൈവും അടങ്ങിയ പഴ്സ് പ്രതി മോഷ്ടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് യുവതിയെ പിടികൂടാനായത്.
പെരുമ്പാവൂർ എഎസ്പി ഹർദിക് മീണയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ആർ. അനിൽ കുമാർ, എസ്ഐമാരായ പ്രവീൺ പ്രകാശ്, ടി.കെ.
അനിൽ, എഎസ്ഐ എ.ജി. രതി, സീനിയർ സിപിഒമാരായ രജിത് രാജൻ, എം.ബി.
ജയന്തി, സിപിഒ നജ്മി എന്നിവർ ഉൾപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

