കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍ ജനവാസ മേഖലയില്‍ നഗ്നനായി എത്തി ഭീതി പരത്തുന്ന സാമൂഹ്യവിരുദ്ധന്റെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചു. മുമ്പ് സമാനമായ രീതിയില്‍ രണ്ട് തവണ അതിക്രമം നടന്ന പ്രദേശത്താണ് പുതിയ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
താമരശ്ശേരി പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ഒതയോത്ത് പ്രദേശത്താണ് ഈ അജ്ഞാതന്റെ വിളയാട്ടം തുടരുന്നത്. മുന്‍പ് സമാനമായ സംഭവം ഉണ്ടായപ്പോള്‍ നാട്ടുകാര്‍ സിസിടിവി ദൃശ്യങ്ങള്‍ സഹിതം പൊലീസില്‍ പരാതി സമര്‍പ്പിച്ചിരുന്നെങ്കിലും, കുറ്റവാളിയെ പിടികൂടാന്‍ ഇതുവരെയും നിയമപാലകര്‍ക്ക് സാധിച്ചിട്ടില്ല.
ഇതിന് പിന്നാലെയാണ് വീണ്ടും ഇയാള്‍ ഇതേ പ്രദേശത്ത് നുഴഞ്ഞുകയറിയത്. കഴിഞ്ഞദിവസം പുലര്‍ച്ചെയോടെ വീടുകള്‍ക്ക് പിന്നില്‍ നഗ്നനായി എത്തിയ യുവാവ് ജനലുകളിലൂടെ അകത്തേക്ക് നോക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പൊലീസ് സ്റ്റേഷനില്‍ നിന്നും വെറും 50 മീറ്റര്‍ മാത്രം അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. നിയമപാലകരുടെ കണ്മുന്നില് ഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധ ശല്യങ്ങള് പതിവായി നടന്നിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ അന്വേഷണമോ ശക്തമായ നടപടികളോ ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികള്‍ കടുത്ത അമര്‍ഷവും പ്രതിഷേധവും രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

