പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ അബുദാബി, ദുബായ് വിമാനത്താവളങ്ങളിൽ നിന്നുള്ള ഒട്ടനവധി സർവീസുകൾ വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തു. യാത്ര പുറപ്പെടുന്നതിനു മുൻപ് വിമാനങ്ങളുടെ തത്സമയ വിവരങ്ങൾ പരിശോധിക്കണമെന്ന് ബന്ധപ്പെട്ട
കമ്പനികൾ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കൊച്ചിയിൽ നിന്ന് പുറപ്പെട്ട
ഇത്തിഹാദ് വിമാനവും, കോഴിക്കോട്ടു നിന്നുള്ള എയർ അറേബ്യ സർവീസും മണിക്കൂറുകൾ വൈകിയാണ് അബുദാബിയിലെത്തിയത്. കൂടാതെ കൊച്ചിയിൽ നിന്നുള്ള എമിറേറ്റ്സ്, സ്പൈസ് ജെറ്റിന്റെ കൊച്ചി – ദുബായ്, കോഴിക്കോട് – ദുബായ് സർവീസുകളും വൈകിയോടുന്നവയിൽ ഉൾപ്പെടുന്നു.
അബുദാബി, ദുബായ് വിമാനത്താവളങ്ങളിൽ നിന്ന് ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ് തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളെയും പ്രതികൂല കാലാവസ്ഥയും സംഘർഷാവസ്ഥയും ബാധിച്ചിട്ടുണ്ട്. ബഹ്റൈനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കോഴിക്കോട്ട് വൈകിയാണ് എത്തിയത്.
കുവൈത്ത്–മുംബൈ സർവീസും വൈകിയതായി അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

