ആൻഡ്രോയിഡ് ഫോണുകളിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനായി ഗൂഗിൾ അവതരിപ്പിച്ച എക്സ്റ്റൻഡ് അൺലോക്ക് ഫീച്ചർ ഉപയോക്താക്കൾക്കിടയിൽ ശ്രദ്ധ നേടുന്നു. പരമ്പരാഗത രീതിയിലുള്ള പാസ്വേഡ്, പിൻ നമ്പർ അല്ലെങ്കിൽ ഫിംഗർപ്രിന്റ് പരിശോധന എന്നിവ ഒഴിവാക്കിക്കൊണ്ട് നിശ്ചിത സാഹചര്യങ്ങളിൽ ഫോൺ അൺലോക്ക് ചെയ്തു സൂക്ഷിക്കാൻ ഈ സംവിധാനം സഹായിക്കുന്നു.
2023-ൽ സ്മാർട്ട് ലോക്ക് എന്ന പേരിൽ നിന്നും മാറ്റം വരുത്തിയാണ് ഈ ഫീച്ചർ എക്സ്റ്റൻഡ് അൺലോക്ക് എന്ന പേരിൽ കൂടുതൽ ഫോണുകളിലേക്കും ബ്ലൂടൂത്ത് ഡിവൈസുകളിലേക്കും ഗൂഗിൾ വ്യാപിപ്പിച്ചത്. വീടുകളിലോ അല്ലെങ്കിൽ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലോ ആയിരിക്കുമ്പോൾ ഓരോ തവണയും ഫോൺ അൺലോക്ക് ചെയ്യേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇത് ഉപകരിക്കുന്നു.
ഗൂഗിൾ പിക്സൽ 9 പ്രോ എക്സ്എൽ ഉൾപ്പെടെയുള്ള ആധുനിക ഡിവൈസുകളിൽ ഈ ഫീച്ചർ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ആൻഡ്രോയിഡ് 10-ഉം അതിനുശേഷമുള്ള പതിപ്പുകളും പ്രവർത്തിക്കുന്ന മിക്ക ഡിവൈസുകളിലും ഈ ഫീച്ചർ ലഭ്യമാണ്.
ഫോണിലെ സെറ്റിങ്സിൽ പ്രവേശിച്ച് സെക്യൂരിറ്റി ആൻഡ് പ്രൈവസി ഭാഗത്ത് നിന്നും ഇത് പ്രവർത്തനക്ഷമമാക്കാം. ഓൺ-ബോഡി ഡിറ്റക്ഷൻ, ട്രസ്റ്റഡ് പ്ലേസസ്, ട്രസ്റ്റഡ് ഡിവൈസുകൾ എന്നിങ്ങനെ വിവിധ രീതികൾ ഇതിനായി ഉപയോഗിക്കാമെങ്കിലും, സുരക്ഷ മുൻനിർത്തി ഇവ ഉപയോഗിക്കുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

