മലയാള ചലച്ചിത്രമേഖല ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ‘തേരി മേരി’യുടെ ഔദ്യോഗിക ട്രെയ്ലർ നാളെ തിയറ്ററുകളിൽ എത്തുന്നു. യുവതാരം ദുല്ഖര് സല്മാന് നായകനാവുന്ന ‘ഐ ആം ഗെയിം’ എന്ന ചിത്രത്തിനൊപ്പമാണ് ഈ ട്രെയ്ലർ പ്രദർശിപ്പിക്കുന്നത്.
പ്രമുഖ താരങ്ങളായ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ട് യുവാക്കളുടെ കഥയാണ് ഹൃദ്യമായ രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ് കെ, സിനീഷ് അലി പുതുശ്ശേരി, ഫിനോസ് ഇലച്ചോല, സമീർ ചെമ്പായിൽ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ആരതി ഗായത്രി ദേവിയാണ്.
അനൂപ് മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘കിംഗ്ഫിഷ്’ എന്ന ചിത്രത്തിനു ശേഷം ടെക്സാസ് ഫിലിം ഫാക്ടറി നിർമ്മിക്കുന്ന മറ്റൊരു ചലച്ചിത്രം കൂടിയാണിത്. യുവാക്കളുടെ കാഴ്ചപ്പാടുകൾക്കും വികാര വിചാരങ്ങൾക്കും വലിയ പ്രാധാന്യം നൽകിയാണ് സംവിധായിക ചിത്രമൊരുക്കിയിരിക്കുന്നത്.
ചിത്രത്തിൽ തെലുങ്കിലെ പ്രമുഖ ഇൻഫ്ലുവൻസർ ശ്രീരംഗ സുധയും മലയാളികളുടെ പ്രിയതാരം അന്ന രേഷ്മ രാജനും നായികമാരായി വേഷമിടുന്നു. ഇവർക്ക് പുറമെ ഇർഷാദ് അലി, സോഹൻ സീനുലാൽ, ബബിതാ ബാബു എന്നിവരും ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
തിരുവനന്തപുരത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ വർക്കല, കോവളം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്: എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അലക്സ് തോമസ്, അഡീഷണൽ സ്ക്രിപ്റ്റ് അരുൺ കാരിമുട്ടം, ക്രിയേറ്റീവ് ഡയറക്ടർ വരുൺ ജി പണിക്കർ, ഛായഗ്രഹണം ബിപിൻ ബാലകൃഷ്ണൻ, എഡിറ്റർ എം എസ് അയ്യപ്പൻ നായർ, ട്രെയ്ലര് എഡിറ്റ് ജിത്ത് ജോഷി, സംഗീതം രഞ്ജിൻ രാജ്, കലാസംവിധാനം സാബുറാം, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, പ്രൊഡക്ഷൻ മാനേജേഴ്സ് സജയൻ ഉദയൻകുളങ്ങര, സുജിത് വി എസ്, വസ്ത്രാലങ്കാരം വെങ്കിട്ട് സുനിൽ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, പിആർഒ മഞ്ജു ഗോപിനാഥ്, കളറിസ്റ്റ് രമേഷ് അയ്യർ, ഡിഐ വിസ്റ്റ ഒബ്സ്ക്യൂറ, നിശ്ചലദൃശ്യങ്ങൾ ശാലു പേയാട്, പോസ്റ്റർ ഡിസൈൻ ആർട്ടോകാർപസ്, മാർക്കറ്റിംഗ് വിവേക് വി വാരിയർ, മ്യൂസിക് ലേബൽ 247.
അതേസമയം, നഹാസ് ഹിദായത്ത് ആണ് ‘ഐ ആം ഗെയിം’ എന്ന ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

