പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ വയനാട് സ്പെഷൽ മൊബൈൽ സ്ക്വാഡ് പിടികൂടി. മലപ്പുറം വേങ്ങാട് സ്വദേശിയായ എം.
ജലീൽ (35) ആണ് പാലക്കാട് ഒലവക്കോടു വച്ച് പിടിയിലായത്. കേസിൻ്റെ പശ്ചാത്തലം
വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഊരിലുള്ള കുട്ടിയെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി, പടിഞ്ഞാറത്തറയിലെ റിസോർട്ടിലും മൈസൂരുവിലെ ഹോട്ടലിലും വച്ച് ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്ന പരാതിയെ തുടർന്നാണ് വൈത്തിരി പൊലീസ് കേസസ് റജിസ്റ്റർ ചെയ്തത്.
ഒളിവുജീവിതവും അറസ്റ്റും
കേസെടുത്ത വിവരം അറിഞ്ഞതിനെ തുടർന്ന് പ്രതി ആന്ധ്രപ്രദേശ് വഴി ഒഡീഷയിലേക്ക് കടന്നിരുന്നു. തുടർന്ന് കൊച്ചിയിൽ എത്തിയ പ്രതി തിരികെ പോകുന്നതിനിടെയാണ് പൊലീസ് വലയിലായത്.
ഡിവൈഎസ്പി ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ക്രിമിനൽ പശ്ചാത്തലം
ഇയാൾ നിരവധി ലഹരിക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
ലഹരി കേസുകളുമായി ബന്ധപ്പെട്ട് കേരളത്തിലും ആന്ധ്രാപ്രദേശ്, ഒഡീഷ, ബെംഗളൂരു, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലും പ്രതിക്കു ബന്ധങ്ങളുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 85 കിലോഗ്രാം കഞ്ചാവ് കേരളത്തിലേക്കു കടത്തിയതിനു കർണാടകയിൽ പ്രതിക്കെതിരെ കേസുണ്ട്.
കേരളത്തിൽ മാത്രം 5 കേസുകൾ പ്രതിക്കെതിരെ നിലവിലുണ്ട്. എസ്ഐ ആന്റണി, എഎസ്ഐമാരായ ബിജു വർഗീസ്, ബിന്ദു, ബൈജു, എസ്സിപിഒമാരായ ഷാലു ഫ്രാൻസീസ്, ജിയോ തോമസ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

