മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ കൃത്രിമമായി നിർമ്മിച്ച ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ഉള്ളിയേരി നാറാത്ത് കരുണൻ ചാലിനെയാണ് അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്ത് നിയമനടപടികൾ സ്വീകരിച്ചിരിക്കുന്നത്.
ഇയാളുടെ മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഉള്ളിയേരി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീൻ പുളിക്കൂൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നവമാധ്യമങ്ങൾ വഴി എഐ (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ചിത്രം പ്രചരിപ്പിക്കുകയും, അതുവഴി മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും സമൂഹത്തിൽ രാഷ്ട്രീയ സ്പർദ്ധ വളർത്താനും പ്രതി ബോധപൂർവ്വം ശ്രമിച്ചുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ഈ വിഷയത്തിൽ മുഖ്യമന്ത്രി, ഡിജിപി, സൈബർ സെൽ എന്നിവർക്ക് പരാതി നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

