കോഴഞ്ചേരി മാരാമണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റ് ട്രെയ്നியான യുവതി കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്.
കുളത്തൂപ്പുഴ സാംനഗർ കാഞ്ഞിരോടുകുന്ന് ദിൻഷ മൻസിലിൽ ദിൻഷ ഷാജിയെ (20) കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കീഴുകര വെണ്ണപ്രപാറയിൽ ജിത്തു സജി (27) മുൻപും ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ആറന്മുള, ചേർത്തല പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വിവിധ കേസുകൾ നിലവിലുണ്ട്.
കൂടാതെ, ലഹരിമരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിൽ ചെങ്ങന്നൂർ സ്റ്റേഷനിലും ഇയാൾ പ്രതിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതി തന്നെ നിരന്തരം ശല്യം ചെയ്തിരുന്ന വിവരം ദിൻഷ പിതാവിനെ അറിയിച്ചിരുന്നതായി പിതൃസഹോദരൻ എം.ആർ.മൊയ്തീൻ ഷാ വെളിപ്പെടുത്തി. ഇക്കാര്യം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ പൊലീസിൽ വിവരം അറിയിക്കുമായിരുന്നു.
സംഭവ ദിവസം വീട്ടിലേക്ക് എത്തുമെന്ന് അറിയിച്ചിരുന്നിതിനിടെയാണ് ഈ ദാരുണ കൊലപാതകം നടന്നത്. ദിൻഷയ്ക്ക് അവളുടെ പിതാവ് അടുത്തിടെയാണ് പുതിയ ഫോൺ വാങ്ങി നൽകിയതെന്നും മൊയ്തീൻ ഷാ കൂട്ടിച്ചേർത്തു.
കോഴഞ്ചേരിയിൽ ജിത്തു ജോലി ചെയ്തിരുന്ന സ്ഥാപനത്തിന് സമീപത്ത് ഏവിയേഷൻ കോഴ്സ് പഠിക്കാൻ എത്തിയപ്പോഴാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്. ദിൻഷയുമായി 10 മാസത്തെ പരിചയമുണ്ടെന്നാണ് ജിത്തു പൊലീസിനോട് സമ്മതിച്ചിട്ടുള്ളത്.
ദിൻഷ ഉപയോഗിക്കുന്ന സിം കാർഡ് വാങ്ങി നൽകിയത് ജിത്തുവായിരുന്നു. ദിൻഷ സുഹൃത്തുക്കളുമായി സംസാരിക്കുന്നതുമായി ബന്ധപ്പെട്ട
തർക്കമാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്. കൃത്യത്തിന് ശേഷം ജീവനൊടുക്കാൻ പ്രതി ആലോചിച്ചിരുന്നെങ്കിലും, റിസോർട്ട് ജീവനക്കാർ തടഞ്ഞുവെച്ച് പിടികൂടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവസ്ഥലത്തുനിന്നും കോയിപ്രം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്നലെ ഉച്ചയോടെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് ഡിവൈഎസ്പി പി.ആർ.സന്തോഷ് അറിയിച്ചു. കൊല്ലപ്പെട്ട
ദിൻഷ ഷാജിയുടെ കബറടക്കം ഇന്നലെ രാത്രിയോടെ നടന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

