പ്രവാസി വ്യവസായിയുടെ പരാതിയില്‍ കേരള കോണ്‍ഗ്രസ് (എം) നേതാവും എംഎല്‍എയുമായ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. മുംബൈ ബോറിവലി കോടതിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രവാസി മലയാളി ദിനേശ് മേനോന് നല്കിയ പരാതിയിലാണ് കോടതി നടപടി. വിധിയുടെ ഭാഗമായി പരാതിക്കാരന് 5.30 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവായിട്ടുണ്ട്.
ഒരു മാസത്തിനകം ഈ തുക കൈമാറാനാണ് നിര്‍ദ്ദേശം. നാല് വ്യത്യസ്ത കേസുകളിലാണ് കോടതിയുടെ ഈ കടുത്ത വിധി വന്നിട്ടുള്ളത്.
കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തുവെന്നാണ് ദിനേശ് മേനോന് കോടതിയില്‍ പരാതി ബോധിപ്പിച്ചത്. എന്നാല്‍, സമാനമായ കേസില്‍ എറണാകുളം പ്രിസിപ്പല്‍ സെഷന്‍സ് കോടതി മുമ്പ് മാണി സി കാപ്പനെ കുറ്റവിമുക്തനാക്കിയിരുന്നു.
ഇതിന് ശേഷമാണ് മുംബൈയിലെ കോടതിയില്‍ കേസ് നടപടികള്‍ മുന്നോട്ട് പോയതും നിലവിലെ വിധി വന്നിരിക്കുന്നതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

