പാലക്കാട്ട് അമിതവേഗതയിലെത്തിയ കാറിടിച്ച് കാൽനടയാത്രികൻ ദാരുണമായി അന്ത്യം. വിളയൂർ ഓടുപാറ പെരുമ്പാലി അബൂബക്കർ ജമാലി (52) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ വാഹനം അദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അബൂബക്കറിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓടുപാറ പെരുമ്പാലി സെയ്താലിയുടെ മകനാണ് പരേതൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

