സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർണായക തീരുമാനങ്ങൾ കൈക്കൊണ്ട് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിമുഖീകരിക്കവെ ജില്ലാ സെക്രട്ടറി കെ.കെ.
രാഗേഷ് ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സംഘടനാ സംവിധാനം കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയിലേക്ക് പുതുതായി രണ്ട് അംഗങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്.
എം.സി. രാഘവൻ, എം.
ശ്രീധരൻ എന്നിവരെയാണ് പുതിയ അംഗങ്ങളായി തിരഞ്ഞെടുത്തത്. ഇതിനുപുറമെ, കെ.വി.
സക്കീർ ഹുസൈനെ ജില്ലാ സെക്രട്ടറിയേറ്റിലേക്കും പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ബഹുജനങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് പാർട്ടി കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മുൻകാലങ്ങളിൽ കണ്ണൂരിൽ ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിന്നിരുന്ന വിഭാഗമാണ് ന്യൂനപക്ഷങ്ങൾ. എന്നാൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ ബോധപൂർവ്വമായ നുണപ്രചാരണങ്ങളും വർഗീയ ധ്രൂവീകരണ ശ്രമങ്ങളും നടന്നു.
ഈ സാഹചര്യങ്ങൾ വിലയിരുത്തി ക്രൈസ്തവ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ ന്യൂനപക്ഷങ്ങളുടെയും വിശ്വാസം തിരിച്ചുപിടിക്കുന്നതിനുള്ള ശക്തമായ പ്രവർത്തനങ്ങൾ പാർട്ടി നടപ്പിലാക്കും. സിപിഎം വിശ്വാസികൾക്ക് എതിരാണെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ വ്യാപകമായി നടക്കുന്നുണ്ടെന്നും എന്നാൽ പാർട്ടി ഒരിക്കലും വിശ്വാസത്തിന് എതിരല്ലെന്നും മറിച്ച് വർഗീയതയെ മാത്രമാണ് എതിർക്കുന്നതെന്നും കെ.കെ.
രാഗേഷ് വ്യക്തമാക്കി. പയ്യന്നൂർ, തളിപ്പറമ്പ് തുടങ്ങിയ മേഖലകളിൽ പാർട്ടിക്ക് പ്രതീക്ഷിച്ച വോട്ടുകൾ ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്.
ഇവിടെ പാർട്ടിയുമായി അകന്നുപോയവരെ ഒപ്പംകൂട്ടിക്കൊണ്ട് ക്ഷമാപൂർവ്വമായ സമീപനം സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കണ്ണൂരിൽ മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട
ഒരാളെ സ്ഥാനാർത്ഥിയാക്കേണ്ടിയിരുന്നുവെന്നും ആ വീഴ്ച കേന്ദ്ര കമ്മിറ്റി ഉൾപ്പെടെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണെന്നും ജില്ലാ കമ്മിറ്റി ഇത് സ്വയംവിമർശനപരമായി വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പയ്യന്നൂരിലെ സംഘടനാപരമായ വീഴ്ചകളെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയായ ശേഷം ശക്തമായ നടപടികൾ ഉണ്ടാകും.
എന്നാൽ തളിപ്പറമ്പിലെ സാഹചര്യം പയ്യന്നൂരിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. തളിപ്പറമ്പ് മണ്ഡലത്തിൽ പഴയതുപോലെയല്ല കാര്യങ്ങൾ, സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ ഈ യാഥാർത്ഥ്യം കണക്കിലെടുക്കേണ്ടതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പി.പി. ദിവ്യയെ പാർട്ടിയിൽ നിന്നും അകറ്റിനിർത്തിയിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
“പി പി ദിവ്യയുടെ പേരിൽ ഇപ്പോൾ കേസുണ്ട്. അവരെ തിരിച്ചു പദവിയിലേക്ക് കൊണ്ട് വരേണ്ടതൊക്കെ ആ കേസ് കഴിയുമ്പോൾ ആലോചിക്കേണ്ട
കാര്യമാണ്. അവർ ഇപ്പോളും പാർട്ടിയുടെ ഭാഗമാണ്.
അകറ്റിനിർത്തിയിട്ടില്ല,” എന്ന് കെ.കെ. രാഗേഷ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

