പ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി മത്സരത്തിൽ മാറ്റുരയ്ക്കുന്ന ചുണ്ടൻവള്ളങ്ങളുടെ പരിശീലനവും ട്രാക്ക് എൻട്രിയും വിപുലമായ ആഘോഷങ്ങളോടെ സംഘടിപ്പിക്കാൻ തീരുമാനമായി. എൻടിബിആർ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത ബോട്ട് ക്ലബ് ഭാരവാഹികളുടെയും ക്യാപ്റ്റൻമാരുടെയും യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
വള്ളംകളി ഒറ്റദിവസത്തെ ചടങ്ങായി ഒതുങ്ങുന്നത് പ്രചാരണത്തെയും സ്പോൺസർഷിപ്പിനെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും, കുറഞ്ഞത് ഒരാഴ്ച നീളുന്ന പരിപാടികൾ ആസൂത്രണം ചെയ്യണമെന്നുമുള്ള സംഘാടകരുടെ നിർദേശം ക്ലബ്ബുകൾ ഒരേമനസ്സോടെ അംഗീകരിക്കുകയായിരുന്നു. ഇതുപ്രകാരം ആഗസ്റ്റ് അഞ്ചു മുതൽ തന്നെ പുന്നമടക്കായലിൽ ട്രാക്ക് എൻട്രിയും പരിശീലനങ്ങളും ഔദ്യോഗികമായി ആരംഭിക്കുമെന്ന് ക്ലബ്ബ് പ്രതിനിധികൾ വ്യക്തമാക്കി.
ഇതോടെ അടുത്ത രണ്ടാഴ്ചക്കാലം പുന്നമടക്കായൽ വള്ളംകളി ആവേശത്തിന്റെ അലകളിലാകും. മുൻകാലങ്ങളിൽ ചുണ്ടൻവള്ളങ്ങളുടെ ട്രാക്ക് എൻട്രി ക്ലബ്ബുകളുടെ നേതൃത്വത്തിൽ മാത്രമാണ് ആഘോഷമാക്കിയിരുന്നതെങ്കിൽ, ഇത്തവണ നെഹ്റു ട്രോഫി സംഘാടക സമിതി നേരിട്ട് ഓരോ വള്ളത്തിന്റെയും ട്രാക്ക് എൻട്രിക്കുള്ള സമയക്രമം നിശ്ചയിച്ചുനൽകും.
മത്സരത്തിന് മുന്നേയുള്ള ഈ ട്രയൽസ് കാണാൻ വൻ ജനാവലി പുന്നമടയിലേക്ക് എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. പോസ്റ്റർ പ്രകാശനം ചെയ്തു വള്ളംകളിയുടെ പ്രചാരണാർത്ഥം പബ്ലിസിറ്റി കമ്മിറ്റി തയാറാക്കിയ ഔദ്യോഗിക പോസ്റ്റർ പ്രകാശനം പ്രമുഖ നേതാവ് ജി.
സുധാകരൻ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫിസർ കെ.എസ്.
സുമേഷ് പോസ്റ്റർ ഏറ്റുവാങ്ങി. സി.
പ്രദീപ്, ഡോ. നെടുമുടി ഹരികുമാർ, എ.എൻ.
പുരം ശിവകുമാർ, കെ. നാസർ, ഹരികുമാർ വാലേത്ത്, അബ്ദുൽസലാം ലബ്ബ, പി.കെ.
ബൈജു തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

