മഹാരാഷ്ട്ര ഭരണത്തിന്റെ നിയന്ത്രണം ഇനി മുതൽ എയർ ഇന്ത്യയുടെ മുൻ ആസ്ഥാന മന്ദിരത്തിലേക്ക്. എയർ ഇന്ത്യയിൽ നിന്ന് 1601 കോടി രൂപ നൽകിയാണ് സംസ്ഥാന സർക്കാർ ഈ കെട്ടിടം സ്വന്തമാക്കിയത്.
നിലവിലുള്ള നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് മുഖ്യമന്ത്രിയുടെ കാര്യാലയം ഇവിടേക്ക് മാറ്റാനാണ് തീരുമാനം. മറൈൻ ഡ്രൈവിൽ അറബിക്കടലിന്റെ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന 23 നിലകളുള്ള ഈ സമുച്ചയം, ഏതാനും മന്ത്രിമാരുടെ ഓഫിസുകളും മറ്റ് സർക്കാർ വകുപ്പുകളും കൂടി എത്തുന്നതോടെ പൂർണ്ണ സജീവമാകും.
1974-ൽ നിർമ്മിക്കപ്പെട്ട ഈ കെട്ടിടത്തിന്റെ ചില നിലകൾ, എയർ ഇന്ത്യയുടെ ആസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയതിന് ശേഷം വാടകയ്ക്ക് നൽകിയിരുന്നു.
തുടർന്ന് സാമ്പത്തിക നഷ്ടം വർദ്ധിച്ചതിനെ തുടർന്ന് കഴിഞ്ഞ ജൂണിലാണ് ഈ ആസ്തി സംസ്ഥാന സർക്കാരിന് കൈമാറിയത്. ആകെ 2,20,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ് ഈ വലിയ സമുച്ചയം.
നിലവിലെ സെക്രട്ടേറിയറ്റിൽ സ്ഥലപരിമിതി രൂക്ഷമായ സാഹചര്യത്തിലാണ് തൊട്ടടുത്തുള്ള ഈ ആധുനിക സമുച്ചയം സർക്കാർ ഏറ്റെടുത്തത്. കെട്ടിടത്തിന്റെ ഏറ്റവും മുകളിലുള്ള രണ്ട് നിലകളിലായിരിക്കും മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഓഫിസ് പ്രവർത്തിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

