ഗോവയിൽ വെച്ച് സംഘടിപ്പിച്ച അഖിലേന്ത്യാ അമ്പെയ്ത്ത് ടൂർണമെന്റിൽ ശ്രദ്ധേയമായ പ്രകടനവുമായി മലയാളി താരം സിസിലിയ ബിജു. അണ്ടർ 15 വിഭാഗത്തിൽ മത്സരിച്ച സിസിലിയ 13-ാം സ്ഥാനം കരസ്ഥമാക്കി.
കടമ്പൂർ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ സിസിലിയ ഇതിനകം തന്നെ കായിക രംഗത്ത് തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു. ദക്ഷിണേന്ത്യൻ തലത്തിൽ ഗോൾഡ് മെഡൽ ജേതാവായ സിസിലിയ, മുൻപും വിവിധ സംസ്ഥാന, ദേശീയ തല മത്സരങ്ങളിൽ സ്വർണ മെഡലുകൾ ഉൾപ്പെടെയുള്ള നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
കോഴിക്കോട് സ്വദേശിനിയായ ദിൽഷയാണ് സിസിലിയയുടെ പരിശീലക. ബിജു തോമസ് – സരിത ദമ്പതികളുടെ മകളാണ് ഈ കായിക താരം.
സിസിലിയയുടെ സഹോദരി അന്നയും അമ്പെയ്ത്ത് കായിക ഇനത്തിൽ സജീവമായി പരിശീലനം നടത്തിവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

