അരുവിത്തുറ സെന്റ് ജോർജ് കോളജിൽ സംഘടിപ്പിച്ച അക്കാദമിക് റിട്രീറ്റ് വെരി. റവ.
ഫാ. മാത്യു ചന്ദ്രൻ കുന്നേൽ ഉദ്ഘാടനം ചെയ്തു.
അധ്യാപകർ കേവലം പാഠപുസ്തകങ്ങളിൽ ഒതുങ്ങിനിൽക്കാതെ അറിവിന്റെ പുതിയ ഉറവിടങ്ങളെ തേടി സഞ്ചരിക്കുന്നവരായി മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “ക്ലാസ് മുറികൾക്ക് പുറത്തുനിന്നും ക്ലാസ് മുറികൾക്ക് അകത്തേക്ക് അറിവ് എത്തിക്കാനുള്ള ദൗത്യമാണ് അധ്യാപകർക്കുള്ളത്.
വിദ്യാഭ്യാസത്തിലൂടെ ഉപജീവനവും അതിജീവനവും സാധ്യമാകേണ്ടതുണ്ടെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു. കോളജ് പ്രിൻസിപ്പൽ പ്രഫ.
ഡോ. സിബി ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ മേഖലയിലെ സമകാലിക വെല്ലുവിളികളും അധ്യാപനത്തിലെ ഗുണനിലവാരവും ചർച്ചയായ യോഗത്തിൽ കോളജ് ബർസാർ റവ. ഫാ.
ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഐക്യുഎസി കോഓർഡിനേറ്റർ ഡോ.
സുമേഷ് ജോർജ് എന്നിവർ പ്രസംഗിച്ചു. പാലാ സെന്റ് തോമസ് ബിഎഡ് കോളജ് പ്രിൻസിപ്പൽ പ്രഫ.
ഡോ. ടി.സി തങ്കച്ചൻ റിട്രീറ്റിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.
വരാനിരിക്കുന്ന പുതിയ അധ്യയന വർഷത്തെ കൂടുതൽ ക്രിയാത്മകവും ഫലപ്രദവുമാക്കുന്നതിനായി കോളജ് കൈക്കൊള്ളേണ്ട കർമപദ്ധതികൾക്ക് യോഗത്തിൽ അന്തിമ രൂപം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

