ആധുനിക കാലഘട്ടത്തിലെ കടുത്ത മത്സരങ്ങളെ അതിജീവിച്ച് ജീവിതത്തിൽ വിജയം കൈവരിക്കാൻ സാങ്കേതികവിദ്യയിൽ അറിവും പുരോഗതിയും നേടേണ്ടത് അത്യാവശ്യമാണെന്ന് അബിൻ വർക്കി എംഎൽഎ വ്യക്തമാക്കി. പത്തനംതിട്ട
ചെന്നീർക്കര എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച 2025-2026 വർഷത്തെ അവാർഡ് ദാന ചടങ്ങും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അക്കാദമിക വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കാണ് ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിച്ചത്.
സ്കൂൾ മാനേജർ മനാജ്കുമാർ.എം.ആർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ രാജേഷ്.ടി.എസ്, സ്കൂൾ ഹെഡ്മിസ്ട്രസ് എസ്.ഷീബ, പിടിഎ പ്രസിഡന്റ് രഞ്ജിനി.ആർ, പിടിഎ വൈസ് പ്രസിഡന്റ് ബിനോയ് തങ്കച്ചൻ, വാർഡ് മെമ്പർ ജിനു ഉല്ലാസ്, ഷീജാ തോമസ് തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

