പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് വെട്ടിച്ചുരുക്കിയ രാജ്യാന്തര വിമാന സർവീസുകൾ പൂർണതോതിൽ പുനരാരംഭിക്കാൻ എയർ ഇന്ത്യ നടപടികൾ സ്വീകരിക്കുന്നു. ഇന്ധന ലഭ്യതയിലെ പ്രതിസന്ധികൾ കാരണം നേരത്തെ പ്രതിദിനം നൂറിലധികം അന്താരാഷ്ട്ര സർവീസുകൾ കമ്പനി റദ്ദാക്കിയിരുന്നു.
ഈ സാഹചര്യം വിലയിരുത്തിയ ശേഷം സർവീസുകൾ പഴയ നിലയിലേക്ക് എത്തിക്കാനാണ് അധികൃതരുടെ നീക്കം. ഇതിനിടെ, വടക്കുകിഴക്കൻ ഇന്ത്യയെയും പശ്ചിമേഷ്യയെയും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ സർവീസുകൾക്ക് എയർ ഇന്ത്യ എക്സ്പ്രസ് തുടക്കമിടുന്നു.
ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സൗകര്യം ഏർപ്പെടുത്തുന്നത്. അസമിലെ ഗുവാഹത്തിയിൽ നിന്നും ദുബായ്, അബുദാബി എന്നീ നഗരങ്ങളിലേക്കാണ് വിമാനങ്ങൾ സർവീസ് നടത്തുക.
ഈ പുതിയ വിമാന സർവീസുകൾ ഓഗസ്റ്റ് മാസം മുതൽ പ്രവർത്തനസജ്ജമാകുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

