ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം ഒഴിവാക്കുന്നതിനും സംഘർഷ സാധ്യതകൾ ലഘൂകരിക്കുന്നതിനുമായി ഇറാനും അമേരിക്കയും തമ്മിൽ നേരിട്ടുള്ള ആശയവിനിമയ സംവിധാനം നിലവിൽ വന്നു. സ്വിറ്റ്സർലൻഡിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് സുപ്രധാനമായ ഈ നയതന്ത്ര നീക്കം.
അതേസമയം, അമേരിക്കയുമായി തന്ത്രപ്രധാനമായ പ്രതിരോധ സഹകരണം തുടരുമെന്ന ഗൾഫ് രാജ്യങ്ങളുടെ തീരുമാനത്തിനെതിരെ ഇറാൻ രംഗത്തെത്തി. “സുരക്ഷ തകർത്തവരിൽ തന്നെ അഭയം തേടുന്നത് ലക്ഷ്യത്തിന് വിരുദ്ധമാണെന്നും മേഖലയുടെ കൂട്ടായ സുരക്ഷ ഏറ്റവും പ്രധാനപ്പെട്ടതാണെന്നും” ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കി.
അതിനിടെ, ദുബായിലും അബുദാബിയിലും നേരത്തെ പുറപ്പെടുവിച്ചിരുന്ന മിസൈൽ-ഡ്രോൺ ജാഗ്രത നിർദേശം യുഎഇ പിൻവലിച്ചു. മുൻപ് നൽകിയ ജാഗ്രതാ നിർദേശങ്ങൾ ഇനി പരിഗണിക്കേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു.
ഇതിനു പിന്നാലെ യുഎഇ അധികൃതർ ഇറാനുമായി ആശയവിനിമയം നടത്തിയിരുന്നു. മേഖലയിലെ സമാധാനം നിലനിർത്തുന്നതിനായി അമേരിക്കയുമായുള്ള ധാരണകൾ പൂർണമായി പാലിക്കണമെന്ന് ഇറാനോട് യുഎഇ ആവശ്യപ്പെട്ടു.
കൂടാതെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും യുഎഇ ഇറാന് നിർദേശം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

