കോഴിക്കോട് ജില്ലയിലെ വിലങ്ങാട് വനമേഖലയിൽ ഏതാനും പേർ അകപ്പെട്ടതായി സംശയം ഉയർന്നു. വാളൂക്ക്–നാദാപുരംമുടി വനമേഖലയിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട
സൂചനകൾ ലഭിച്ചിരിക്കുന്നത്. പ്രദേശത്തുനിന്ന് ഒരു കുട്ടിയുടെ കരച്ചിൽ കേട്ടതായും, വനത്തിനുള്ളിൽ ടോർച്ചിന്റെ വെളിച്ചം കണ്ടതായും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
സംഭവം നടന്ന മേഖലയിൽ നിന്ന് ഒരു സ്കൂട്ടറും ബൈക്കും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
ഈ വാഹനങ്ങൾ ആരുടേതാണെന്നോ, കൃത്യമായി എത്രപേർ വനത്തിനുള്ളിലുണ്ടെന്നോ ഉള്ള കാര്യത്തിൽ നിലവിൽ വ്യക്തത വന്നിട്ടില്ല. വയനാട് മലനിരകളോട് ചേർന്നു കിടക്കുന്ന ദുർഘടമായ പ്രദേശമാണിത്.
വിവരം ലഭിച്ചയുടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും സംയുക്തമായി വനത്തിനുള്ളിൽ വ്യാപകമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

