മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിൽ ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ജില്ലയിലെ യഷ്വാദി ഹനുമാൻ ക്ഷേത്രത്തിൽ നിർമ്മാണത്തിലിരുന്ന മണ്ഡപത്തിന്റെ മേൽക്കൂരയാണ് തകർന്നുവീണത്.
ജൂൺ 20, 2026 ശനിയാഴ്ച വൈകിട്ട് 3.30-ഓടെയാണ് ദാരുണമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി വരികയാണ്. ഇവരിലൊരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
ക്ഷേത്രത്തിന്റെ സഭാ മണ്ഡപമാണ് തകർന്നുവീണത്. വിവരം അറിഞ്ഞയുടൻ തന്നെ സ്ഥലത്ത് എത്തിയ പൊലീസ് സംഘവും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കി.
അപകടത്തിന്റെ ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

