ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ മാസ് എവിക്ഷന് തൊട്ടുപിന്നാലെ ഷോയിലേക്ക് വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മത്സരാർത്ഥിയായിരുന്നു നിലീന. ആദ്യ ദിനം കൺഫഷൻ റൂമിലെ സംഭാഷണത്തിലൂടെ വ്യക്തതയോടെ സംസാരിക്കുന്ന വ്യക്തിയെന്ന പ്രതിച്ഛഭയാണ് താരം പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയെടുത്തത്.
എന്നാൽ പിന്നീട് നോബിയുമായുള്ള പ്രണയ ബന്ധത്തിന്റെ പേരിൽ താരം ചർച്ചകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ നോബി–നിലീന പ്രണയത്തെക്കുറിച്ചുള്ള ഗോസിപ്പുകൾക്കും ചോദ്യങ്ങൾക്കും വ്യക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നിലീന തന്റെ നിലപാട് വ്യക്തമാക്കിയത്. ഷോയിൽ നിന്ന് പുറത്തിറങ്ങുന്ന വേളയിൽ നോബി തന്നോട് ‘ഐ ലവ് യു’ എന്ന് പറഞ്ഞതായും, ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയതിനേക്കാൾ വലിയ വിഷമം നോബിയെ മിസ് ചെയ്യുന്നതാണെന്നും നിലീന വ്യക്തമാക്കി.
നോബിയുമായുള്ള ബന്ധം യഥാർത്ഥ പ്രണയമായിരുന്നോ അതോ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി ബോധപൂർവ്വം ഉണ്ടാക്കിയെടുത്ത ലവ് ട്രാക്ക് മാത്രമായിരുന്നോ എന്ന ചോദ്യത്തിന്, രണ്ടും ചേർന്നൊരു അവസ്ഥയായിരുന്നു അതെന്നായിരുന്നു താരത്തിന്റെ മറുപടി. തുടക്കത്തിൽ തമാശയായിട്ടാണ് കാര്യങ്ങൾ ആരംഭിച്ചതെന്നും, തങ്ങളുടെ സൗഹൃദം കണ്ട് ആളുകൾ ഇത് പ്രണയമായി ചിത്രീകരിക്കുമെന്ന് കരുതിയിരുന്നതായും നിലീന പറയുന്നു.
പ്രണയിക്കുന്നത് പോലെ അഭിനയിച്ചാലോ എന്ന് തമാശയായി സംസാരിച്ചിരുന്നുവെന്നും, നോബി തനിക്കൊപ്പം ലവ് ട്രാക്ക് ഉണ്ടാക്കുമെന്ന് വേദാംഗി തന്നോട് ആദ്യം സൂചിപ്പിച്ചിരുന്നുവെന്നും താരം വെളിപ്പെടുത്തി. എന്നാൽ അതൊക്കെ കേവലം തമാശയായി തള്ളിക്കളയുകയാണ് ചെയ്തത്.
എന്നാൽ ഇത്തരം തമാശകൾക്കിടയിൽ എപ്പോഴോ ആ അടുപ്പം മറ്റൊരു തലത്തിലേക്ക് വഴിമാറുകയായിരുന്നു. ഒരു പ്രത്യേക ഘട്ടത്തിൽ എത്തിയപ്പോൾ ഇതൊരു തമാശയല്ലെന്നും തങ്ങൾ രണ്ടുപേരുടെയും ഉള്ളിൽ തോന്നിയ യഥാർത്ഥ വികാരമാണെന്നും തിരിച്ചറിഞ്ഞു.
നോബിയോടുള്ള തന്റെ വികാരങ്ങൾ എത്രത്തോളം തീവ്രമാണെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്നും, നോബിയുടെ കണ്ണുകളിൽ നോക്കിയപ്പോൾ അദ്ദേഹത്തിനും അതേ വികാരമാണുള്ളതെന്ന് മനസ്സിലായെന്നും നിലീന കൂട്ടിച്ചേർത്തു. താൻ ഷോയിൽ നിന്ന് പുറത്തായ ദിവസവും നോബി തന്നോട് ‘ഐ ലവ് യു’ എന്ന് പറഞ്ഞിരുന്നതായി താരം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

